കളരിയടവും (കായംകുളം കൊച്ചുണ്ണി )
This page was generated on March 28, 2024, 2:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനഷോബിൻ കണ്ണങ്ങാട്ട്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Nivin Pauly & Priya Anand
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2018 12:38:17.
 
തൊഴുതമർന്നു വലതു വെച്ചുവെട്ടി
ഇടതു കേറി കുതിച്ചു ചാടി
സിംഹത്തഞ്ചം പിടിച്ചു
മറ്റാന്റെ മാറിൽ കണ്ടു നീട്ടി
വലപ്പുരയെ തിരിഞ്ഞു ചാടി
ഗജവടിവിലമർന്നും....

കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ ....
മിഴിയിൽ നുരയും കനവിൻ ചഷകം തേടി
മറിമായക്കാരീ നിൻ ചാരെ
എന്നോത്തു കിത്താബിൽ.. നിൻ പേരെങ്ങും കണ്ടില്ല
ഉൾപ്പൂവിലെ നറു ജാലകം
ഞാൻ നിനക്കു മാത്രമായ് തുറക്കാം...
ഉയിർ വല്ലിയിൽ പുതു നിനവുകൾ
ഇശലലകൾ ചൂടിയിതാ
ഇനിയെൻ വഴിത്താരയിൽ
നീഹാരമായ് ആലോലമായ് നിന്നു നീ ജാനകി
ഇനിയെൻ വഴിത്താരയിൽ
നീഹാരമായ് ആലോലമായ് നിന്നു നീ ജാനകി

കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ ....

കനകമൈലാഞ്ചി കൈയിലില്ല
സുറുമയാൽ കൺതടം തുടിച്ചതില്ല
മുത്തണിയധരപ്പൂച്ചെണ്ടിൽ
ഒപ്പന പാട്ടുകളില്ലാ ...ഹോ ..
കളിവാക്കിൻ ശരമേറ്റെൻ
മനക്കൂടിൻ താഴുതകർന്നേ
അറിയൂ നീ.. മമതോഴി
നിന്നാത്മസൗരഭ്യമാണെന്റെ ലഹരി...

ഇനിയെൻ വഴിത്താരയിൽ...
നീഹാരമായ്.. നീഹാരമായ്..
ആലോലമായ് നിന്നു നീ ജാനകി
കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ ....

നാഗവടിവൊത്ത മേക്കരുത്താലെൻ..
താരുണ്യ തളിരുകളിറുത്തെടുത്തു
എള്ളെണ്ണമണമോലും കൈയ്യാൽ..
ഓതിരം പയറ്റിയെന്നെ വീഴ്ത്തി ..ഹോ
കാലമാനെ... മണിവീണേ
എന്നങ്ക തൊടുകുറി നീ...
കൊതിയേറെ മാനമാകെ
തൂവെള്ളിത്തിരയായ് പുണരാൻ...
കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ....

എന്നോത്തു കിത്താബിൽ.. നിൻ പേരെങ്ങും കണ്ടില്ല
ഉൾപ്പൂവിലെ നറു ജാലകം
ഞാൻ നിനക്കു മാത്രമായ് തുറക്കാം...
ഉയിർ വല്ലിയിൽ പുതു നിനവുകൾ
ഇശലലകൾ ചൂടിയിതാ

ഇനിയെൻ വഴിത്താരയിൽ...
നീഹാരമായ് ആലോലമായ് നിന്നു നീ ജാനകി
ഇനിയെൻ വഴിത്താരയിൽ...
നീഹാരമായ് ആലോലമായ്... നിന്നു നീ ജാനകി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts