വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | മുജീബ് മജീദ് |
ഗാനരചന | ശബരീഷ് വർമ്മ |
ഗായകര്‍ | നിരഞ്ജ് സുരേഷ് ,നേഹ വേണുഗോപാല്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 15 2019 13:37:15.
കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ മിഴികളരികയായ് മൊഴികളകലെയായ് നിറയെ മൊഴിയുമതിൽ നിനക്കായ് മുഴുവനും പകരവേ കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ ആഹാ പുലരിയിൽ കണികളായ് തളിരിടും പുളകമായ് പുളകമോ വരികളായ് വരികളോ കവിതയായ് നീയോ അഴകേ പവിഴമണികൾ പോലെ ഇതളിനണികളാണെ തഴുകി ഒഴുകി മെല്ലെ പകുതി കവർന്നതാണെ നിനക്കായ് മുഴുവനും പകരവേ കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ കണ്ണേ കണ്ണേ കണ്ണേ കണ്ണേ |