കദനം (നീരാളി )
This page was generated on April 20, 2024, 12:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎസ് എൻ പി യേസെൻ
ഗാനരചനബാബുരാജ് മേനോൻ
ഗായകര്‍ബാബുരാജ് മേനോൻ
രാഗംമായാമാളവഗൗള
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,നാദിയ മൊയ്തു
ഗാനത്തിന്റെ വരികള്‍
Last Modified: April 29 2020 14:17:44.
കദനം നിറയും മഴമേഘങ്ങളിൽ
ഇരുളിൽ തിരയും ഒരു പൊയ്‌മാനസം
കദനം നിറയും മഴമേഘങ്ങളിൽ
ഇരുളിൽ തിരയും ഒരു പൊയ്‌മാനസം

ഓരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി
ഓരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി

ആ.....

വെയിലേറ്റു പൊഴിയുന്നൊരിതളാണ് നീ
എന്നിടനെഞ്ചിൽ കുളിരേകും കനവാണ്‌ നീ
വെയിലേറ്റു പൊഴിയുന്നൊരിതളാണ് നീ
എന്നിടനെഞ്ചിൽ കുളിരേകും കനവാണ്‌ നീ

ഏകാന്ത യാമങ്ങളിൽ മിഴികൾ നിറയും
ഇന്നൊരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി
ഓരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts