എന്നുള്ളിൽ എന്നും (ഞാൻ മേരിക്കുട്ടി )
This page was generated on May 2, 2024, 8:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംആനന്ദ് മധുസൂദനന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2018 14:23:07.
എന്നുള്ളിൽ എന്നും നീ മാത്രം...
എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം..
നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ
നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം....
എൻ വഴികളിലെന്നുമേ നിൻ മുഖമൊരു സാന്ത്വനം
ആലംബം നീയെൻ ആനന്ദം അറിയുന്നു നീയേ സകലം
ഹല്ലേലൂയാ.. ഹല്ലേലൂയാ... ഹല്ലേലൂയാ.. ഹല്ലേലൂയാ ..
ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ... ഹല്ലേലൂയാ ..

നിൻ കാലടിപ്പാടിൽ വീഴുമ്പോൾ
മനം വാടാത്ത പൂവായി മാറി ഞാൻ...
നീയെൻ കരം തന്നുയർത്തുന്നു
ഇടറാതെന്നെ എന്നും കാക്കുന്നു....
എൻ വഴിയും എൻ പൊരുളും എന്നുയിരും നീ
ഹല്ലേലൂയാ.. ഹല്ലേലൂയാ... ഹല്ലേലൂയാ.. ഹല്ലേലൂയാ ..
ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ... ഹല്ലേലൂയാ ..

എന്നുള്ളിൽ എന്നും നീ മാത്രം
എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം....
നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ
നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts