കണ്ണിൽ മിന്നും വെട്ടം (ദ ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവീ )
This page was generated on May 1, 2024, 2:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അമൽ ആന്റണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2019 18:49:57.
കണ്ണിൽ മിന്നും വെട്ടം വീണേ
മുന്നിൽ മണ്ണും വിണ്ണും കണ്ടേ (2)
വർണ്ണങ്ങൾ വന്നേ നൃത്തം വയ്ക്കേ
സ്വപ്‍നങ്ങൾക്കെല്ലാം അർത്ഥം വയ്ക്കേ
കാണുന്നതെല്ലാം ജാലം ആകെ (കണ്ണിൽ മിന്നും)

ആ എന്നോ കാണാനോർത്തല്ലോ
ഈ വാഴ്വിൻ നാനാ ഭാവങ്ങൾ
ഓ വന്നും പോയും കാലങ്ങൾ
ഈ മായായാനം നീളുന്നു
കാഴ്ചയിലാളും നേരറിവേ
ഞാനൊരു മൺപാത്രം (കണ്ണിൽ മിന്നും)

ആ കണ്ണും പൂട്ടിക്കാണുമ്പോൾ
ഈ ലോകം വേറൊന്നാണല്ലോ
എൻ ഉള്ളിൽതങ്ങും രൂപങ്ങൾ
ഈ മൂടും മൗനം മായുമ്പോൾ
പേരറിയുമ്പോൾ ജീവനിലായി
ആകെയൊരുന്മാദം (കണ്ണിൽ മിന്നും)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts