ഞാനോ രാവോ (കമ്മാര സംഭവം )
This page was generated on April 28, 2024, 10:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിചരൻ ശേഷാദ്രി ,ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,നമിത പ്രമോദ്
ഗാനത്തിന്റെ വരികള്‍
Last Modified: April 11 2018 17:25:01.
കൃഷ്ണാ മുകുന്ദാ മുരാരേ...
ജയ കൃഷ്ണാ മുകുന്ദാ മുരാരേ...
ജയ കൃഷ്ണാ മുകുന്ദാ മുരാരേ...
ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..
ഒരു കാറ്റായ് മഴയായ് കിളിവാതിലിൽ വന്നു
ചാരെ നിന്നെ കൺപാർക്കുവാൻ..
കണ്ണനെ കരിമുകിലംബരനെ..
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
കണ്ണനെ കരിമുകിലംബരനെ...
മധുരാമൃത മുരളീധര നീലാംബുജ നയനനേ..
ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..

പുലരിയിൽ പുതുവെയിലിൻ കുടനിവരണ കസവണിയണ്
ഇരവിന് പൊടിമഴയിൽ വളയിളകണ് ചിരിവിരിയണ്‌
ഒരു മുഖം അരുവി പോലവേ
ജനലഴി ഇടയിലൂടവേ
ഒരു നോക്കാൽ ഞാൻ കണ്ടേ അതിനൊഴുകി മറയും
അഴകിൽ വിവശനായി ഞാൻ മുകിലായ് ഞാൻ
കണ്ണനെ കരിമുകിലംബരനെ...
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു...

കരിമ്പില് മധു നിറയും തിന വിളയണ്‌ മനമുണരണ്
ചിതറിയ മുളയരിയിൽ കിളയണയണ് സ്വരമുയരണ്
പലകുറി ഞാൻ അലഞ്ഞിതാ മറയുവതെങ്ങിതെങ്ങു നീ...
ഒരു ജന്മം പോരാതെ പലവഴികൾ തിരയുമിനിയുമിവിടെ
ഈ ഞാൻ കനലായി ഞാൻ....
കണ്ണനെ കരിമുകിലംബരനെ...
മധുരാമൃത മുരളീധര നീലാംബുജ നയനനേ..

ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..
ഒരു കാറ്റായ് മഴയായ് കിളിവാതിലിൽ വന്നു
ചാരെ നിന്നെ കൺപാർക്കുവാൻ..
കണ്ണനെ കരിമുകിലംബരനെ..
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
കണ്ണനെ കരിമുകിലംബരനെ...
മധുരാമൃത മുരളീധര നീലാംബുജ നയനനേ..
ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts