ചുവന്ന പുലരി (പരോൾ )
This page was generated on April 24, 2024, 3:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംശരത്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2018 17:19:59.

ലാൽ സലാം...ലാൽ സലാം...ലാൽ സലാം
ലാൽ സലാം...ലാൽ സലാം...ലാൽ സലാം...
ലാൽ സലാം...ലാൽ സലാം...ലാൽ സലാം
ലാൽ സലാം...ലാൽ സലാം.....

ചുവന്ന പുലരിയുദിക്കയായ് വിളി കേൾക്കു നിങ്ങൾ സഖാക്കളേ...
ചരിത്രഗാഥകൾ മാറ്റിയെഴുതുക നേരമായ് യുവധീരരേ....
അടിച്ചമർത്തുകിലും തകർക്കുകിലും ഉയർത്തെഴുന്നേറ്റുണർന്നവർ
വിമോചകമാം കിനാവുകളായ് ഇതാ പുതു ചിറകടിച്ചു
നിവർന്നു ചെങ്കൊടിയേന്തി വന്നു നിരന്നിതാ യുഗവീഥിയിൽ....
ഓ...ഓ...ഓ...ഓ....

ലാൽ സലാം...ലാൽ സലാം...ലാൽ സലാം
ലാൽ സലാം...ലാൽ സലാം...ലാൽ സലാം...

മാറിടം പിളരുമ്പോഴും കൊടി താഴെ വെച്ചവരല്ല നാം
വേല ചെയ്തു വിയർക്കുവോരൊരു വർഗ്ഗമെന്നറിയുന്നു നാം
ലാൽ സലാം....
വഴി കാട്ടുവാൻ തുണയേകുവാൻ ഒരു ചെങ്കൊടിത്തണലുണ്ടിനി
ജനകോടികൾ ചുടുചോരയാൽ ഉയിരേകുമീ കൊടിയേന്തുവിൻ
ഭൂമിയിൽ അടിമത്തച്ചങ്ങല ഊരിമാറ്റിയ ചെങ്കൊടി
ചുവന്ന പുലരിയുദിക്കയായ് വിളി കേൾക്കു നിങ്ങൾ സഖാക്കളേ...
ചരിത്രഗാഥകൾ മാറ്റിയെഴുതുക നേരമായ് യുവധീരരേ....
ഓ ഓ ഓ.....

ചൂഷണങ്ങളിൽ പീഡിതർക്കൊരു വാളുമായി വെളിച്ചമായ്
നേരിനായ് പൊരുതുന്നൊരീ യുഗ ചേതനയ്ക്കെതിരാരിനി....
ലാൽ സലാം....
ജനമർദ്ദകർ തകരട്ടിനി സമലോക ചിന്ത വരട്ടിനി
തിര തല്ലുമീ ജനശക്തിയിൽ ഇരുളാലയങ്ങൾ തകർക്കുവിൻ
ഏന്തിടാം പുതുജീവിതാശകൾ നെയ്ത കൈകളിലീ കൊടി

ചുവന്ന പുലരിയുദിക്കയായ് വിളി കേൾക്കു നിങ്ങൾ സഖാക്കളേ...
ചരിത്രഗാഥകൾ മാറ്റിയെഴുതുക നേരമായ് യുവധീരരേ....
അടിച്ചമർത്തുകിലും തകർക്കുകിലും ഉയർത്തെഴുന്നേറ്റുണർന്നവർ
വിമോചകമാം കിനാവുകളായ് ഇതാ പുതു ചിറകടിച്ചു
നിവർന്നു ചെങ്കൊടിയേന്തി വന്നു നിരന്നിതാ യുഗവീഥിയിൽ....
ലാൽ സലാം.........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts