നെഞ്ചിൻ നിനവേ (അങ്കരാജ്യത്തെ ജിമ്മന്മാർ )
This page was generated on May 7, 2024, 9:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
ഗായകര്‍നികിത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2018 13:23:40.

നെഞ്ചിൻ നിനവേ കൊഞ്ചും മൊഴിയേ
മൊഞ്ചും എൻ മനമേ....
കണ്ണിൻ അഴകേ കാണും ഒളിയേ
കാതിൽ തേൻ മഴയേ....
ഇനി എന്നിൽ നീ നിറയുമ്പോൾ
നിൻ ഉയിരായ് ഞാൻ അലിയാം....
നീയും ഞാനും ഈ മാമരച്ചില്ലകളിൽ
കൂടു കൂട്ടിയിണങ്ങും നാളുകളിൽ
നമ്മെ തഴുകിടുമഴകെഴുമൊരു മഴയുടെ
കുളിരെഴും അനുരാഗം നനയാം
ആരും കാണാതെന്നെന്നും......
ഓ ഓ...ഓ.......
നെഞ്ചിൻ നിനവേ കൊഞ്ചും മൊഴിയേ
മൊഞ്ചും എൻ മനമേ....
ആ....ആ....രാ ര രാ......

ഓ...നാമൊന്നു ചേരും നാളിതിൽ
പൂവിടും രാഗവല്ലികൾ
മാറത്തു് ചായും നേരത്തു മെല്ലെ
പാടുന്നിളം കാറ്റും....
ഓ...ആരാരും കാണാതെന്നിലെ
പ്രേമത്തിൻ ചില്ലുജാലകം
നീ താനേ വന്നു മെല്ലെ തുറന്നൂ
നാമലിഞ്ഞൊന്നായി.........
നീയും ഞാനും ഈ മാമരച്ചില്ലകളിൽ
കൂടു കൂട്ടിയിണങ്ങും നാളുകളിൽ
നമ്മെ തഴുകിടുമഴകെഴുമൊരു മഴയുടെ
കുളിരെഴും അനുരാഗം നനയാം
ആരും കാണാതെന്നെന്നും......
ഓ ഓ...ഓ.......

ഓ....ദൂരത്തു് മിന്നും താരകം
നാണിച്ചു കണ്ണു ചിമ്മവേ....
നീ നീലരാവായ് താരാട്ടു പാടും
രാപ്പാടിയാകാം ഞാൻ
ഓ...നീയെന്റെ കനവാകവേ
ജീവന്റെ മധു തൂകവേ.....
നീരാടുവാനായ് നീ വന്നു ചേർന്നു
നാമലിഞ്ഞൊന്നായി.....
നീയും ഞാനും ഈ മാമരച്ചില്ലകളിൽ
കൂടു് കൂട്ടിയിണങ്ങും നാളുകളിൽ
നമ്മെ തഴുകിടുമഴകെഴുമൊരു മഴയുടെ
കുളിരെഴും അനുരാഗം നനയാം
ആരും കാണാതെന്നെന്നും......
ഓ ഓ...ഓ.......
നെഞ്ചിൻ നിനവേ കൊഞ്ചും മൊഴിയേ
മൊഞ്ചും എൻ മനമേ....
കണ്ണിൻ അഴകേ കാണും ഒളിയേ
കാതിൽ തേൻ മഴയേ....
മഴയേ......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts