നീല ശലഭമേ (ചാർമിനാർ)
This page was generated on June 13, 2024, 11:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംജെസിൻ ജോർജ്ജ്
ഗാനരചനജോഫി തരകന്‍
ഗായകര്‍സച്ചിൻ വാരിയർ ,ഗായത്രി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2018 09:54:56.

പരിപാലയ രഘുനാഥാ
പരിപാലയ രഘുനാഥാ....
ഹരിനാമ സ്മരണംബുലു
വിരുലാഉര രഘുനാഥാ....
പരിപാലയ രഘുനാഥാ
പരിപാലയ രഘുനാഥാ....

നീലശലഭമേ നീ അണയുമോ...എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ എൻ ഹൃദയം....
ഏതു നിമിഷവും എൻ നിനവുകൾ വിലോലമായ്
നിനക്കായ് ഉരുകിടുമെൻ സ്വരമിനിമേൽ നീ അറിയുമോ...
നീലശലഭമേ നീ അണയുമോ...എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ....

ഭാവനാ ഭേദ ചതുരേ
ഭാമിനീ സന്നുതപതേ
ഭാവനാ ഭേദ ചതുരേ
ഭാമിനീ സന്നുതപതേ
കൈവല്യ വിതരണകരേ
കാംക്ഷി‌ത ഫല പ്രദകരേ
കൈവല്യ വിതരണകരേ
കാംക്ഷി‌ത ഫല പ്രദകരേ
ശ്രീ വരലക്ഷ്മിം.........

പുലരികളുടെ കതിരിൻ ഒളി തഴുകിയ മൗനത്തിൻ
ചിറകടിയിനി നീ കേൾക്കാമോ....
ഒരു മറുമൊഴിയിതളിൻ നിറമെഴുതിയ സ്നേഹത്തിൻ
ഹിമകണികകൾ നീ ഏകാമോ....
വേനലകലുവാൻ മഴയുടെ വിരൽ തലോടുവാൻ
കൊതിയാർന്ന മനവുമായ് ഇന്നൊഴുകിടുന്നു ഞാനിതിലേ...
ഏതു നിമിഷവും എൻ നിനവുകൾ വിലോലമായ്
നിനക്കായ് ഉരുകിടുമെൻ സ്വരമിനിമേൽ നീ അറിയുമോ...
നീലശലഭമേ നീ അണയുമോ...എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ....

പരിപാലയ രഘുനാഥാ
പരിപാലയ രഘുനാഥാ....
ഹരിനാമ സ്മരണംബുലു
വിരുലാഉര രഘുനാഥാ....
പരിപാലയ രഘുനാഥാ
പരിപാലയ രഘുനാഥാ....
ആ...ആ....ആ.....

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts