പ്രണയമയി രാധ (ആമി )
This page was generated on March 29, 2024, 6:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2018 10:51:23.
 

രാധ.....പ്രണയമയി രാധ....
വിരഹിണി രാധ.......
പ്രണയമയി രാധ....വിരഹിണി അതു രാധ
സ്‌മരതാപമാർന്നലയുന്നൊരു
യമുനാ തരംഗമിവൾ കൃഷ്ണാ....
പ്രണയമയി രാധ....വിരഹിണി അതു രാധ

പീലിമേല്‍....
പീലിമേല്‍....കണ്മണി പോൽ ആളുകയാണോ...
കണ്ണനുള്ളിൽ നീ....
വനമാലിതൻ മണിവേണുവിൽ നീ
നാദമായ് ഒഴുകുന്നുവോ....
രസലാസ്യവതീ.....
രസലാസ്യവതീ...വനപൗർണ്ണമി നീ രാധ
നിൻ പ്രണയമയി രാധ....വിരഹിണി അതു രാധ

ആ...ആ...ആ...ആ...ആ...ആ....
ഗോപിക തേടി നീൾമിഴിയാൽ ശ്യാമമനോഹര രൂപം
ദ്വാരകേ....പ്രിയ ദ്വാരകേ....
അറിയുന്നുവോ അനുരാഗിതൻ ഹൃദയോന്മദം...
രതിസാരമയീ....ജലനൂപുരമായ് തിരയായ് പടരും രാധ
നിൻ പ്രണയമയി രാധ....വിരഹിണി അതു രാധ
സ്‌മരതാപമാർന്നലയുന്നൊരു
യമുനാ തരംഗമിവൾ കൃഷ്ണാ....
പ്രണയമയി രാധ....വിരഹിണി അതു രാധ
ആ...ആ...ആ...ആ...ആ...ആ....
ആ...ആ...ആ...ആ...ആ...ആ......




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts