ദൈവമേ കൈതൊഴാം കേൾക്കുമാറാകണം (ദൈവമേ കൈതൊഴാം കെ. കുമാറാകണം )
This page was generated on April 27, 2024, 4:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംനാദിര്‍ഷാ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,കാവ്യ മാധവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2018 16:23:47.
 ദൈവമേ കൈതൊഴാം കേൾക്കുമാറാകേണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം…
അങ്ങോളം ഇങ്ങോളം എന്തെല്ലാം കാണേണം
ഒക്കെയും താങ്ങുവാൻ ശേഷിയുണ്ടാകേണം
ഇല്ലെങ്കിലൂഴിയിൽ എല്ലാവനും ഗതി
പണ്ടാരോ ചൊന്നപടി
തകിടധിമിതോം... തകിടധിമിതോം...
തകിടധിമിതോം........

ദൈവമേ കൈതൊഴാം കേൾക്കുമാറാകേണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം…

കാണാക്കുഴി കുണ്ടു കൊണ്ടു നിറഞ്ഞു നീളണ പാതയാണെ…
എന്നാലതിലൂടെ കാശിനു വേണ്ടിയുള്ളൊരു പാച്ചിലാണെ……
താന്താങ്ങളിൽ ദൈവമുള്ളൊരു നേരിതെല്ലുമറിഞ്ഞിടാതെ
എങ്ങാണ്ടതിദൂരെയുള്ളൊരു കോവിൽ തേടണെന്തിനാണെ…

ഇല്ലാക്കഥകൾ.. ചൊല്ലാൻ വെറുതേറെ..
നേരം കളയും.. മാളോരറിയും...
ഞാനെന്ന തോന്നലിൽ കൂടുന്നൊരാളിന്‌
പണ്ടേ കുറിച്ച വിധി
തകിടധിമിതോം... തകിടധിമിതോം...
തകിടധിമിതോം........

ദൈവമേ കൈതൊഴാം കേൾക്കുമാറാകേണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം…

ഓ ഓഓ ഓഓ ഓ.... ഓ ഓഓ ഓഓ ഓ.... ഓ ഓഓ ഓഓ ഓ....
എല്ലാരും കിനാവു കാണണ പോലെ മേലൊരു ലോകമുണ്ടോ
എങ്ങാനിനി ജീവനോടതിലേറുവാനൊരു മാർഗ്ഗമുണ്ടോ…
പത്തായിരം രൂപ കാണിയിൽ നേർച്ചയേകണ കൊണ്ടു ദൈവം
കാശുള്ളവനോട് കൂട്ടിനു കൂടുമെന്നൊരു തോന്നലുണ്ടോ…

കാലം കലിയിൽ.. മിന്നും സമയം..
മാളോജനകൾ.. തമ്മിൽ കലഹം...
ഓർക്കാതെ ദൈവത്തെ കണ്ണോരം കാണുമ്പം
ചങ്കോരം ചെണ്ടയടി….
തകിടധിമിതോം... തകിടധിമിതോം...
തകിടധിമിതോം........

ദൈവമേ കൈതൊഴാം കേൾക്കുമാറാകേണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം…
ഇല്ലെങ്കിലൂഴിയിൽ എല്ലാവനും ഗതി
പണ്ടാരോ ചൊന്നപടി
തകിടധിമിതോം... തകിടധിമിതോം...
തകിടധിമിതോം........
തകിടധിമിതോം..... തകിടധിമിതോം......
തകിടധിമിതോം............
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts