മേടക്കാറ്റ് വീശി (കല വിപ്ലവം പ്രണയം )
This page was generated on April 28, 2024, 9:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅതുൽ ആനന്ദ്
ഗാനരചനശ്രീജിത്ത്‌ അച്യുതന്‍ നായര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 26 2018 11:21:45.

മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ..
മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ....
ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശ്ശിൻ കട്ടിൽ മേലേ
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ....
മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ....

ഈരേഴൻ തോർത്തുംകൊണ്ടേ മണിയാറിൽ പോകാം
മീനോടും നേരങ്ങളിൽ....
മുങ്ങാംകുഴിയിട്ടുംകൊണ്ടങ്ങാഴത്തിൽ നീന്താം
നീരോടും വേഗങ്ങളിൽ.....
കസവുടയും നേരം കാത്തു് മണിയറയിലിരുന്നോളാം...
മഴപെയ്യും നേരം നോക്കി കളിയോടമിറക്കീടാം....
രാവും കുളിരാടും നേരത്തു്
രാവും കുളിരാടും നേരത്തു്......
മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ....

ഉപ്പേരി തിന്നും കൊണ്ടേ കളിയൂഞ്ഞാലാടാം
തേനൂറും ഈണങ്ങളിൽ....
കല്യാണക്കാര്യം ചൊല്ലി കാക്കാത്തിപ്പെണ്ണ്
കൈനോക്കും നേരങ്ങളിൽ....
കണ്ണാന്തളി പൂക്കും നേരം വയൽവരമ്പിലിരുന്നോളാം
തളിർവെറ്റില നുള്ളിയെടുത്തു് മാണിമാരനു തന്നീടാം
നൂറും ചേർത്തങ്ങുതന്നേക്കാം....

മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ..
മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ....
ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശ്ശിൻ കട്ടിൽ മേലേ
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ....
മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts