കിളിയേ (മായാനദി)
This page was generated on April 28, 2024, 9:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംറെക്സ് വിജയന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നിവാസ് രഘുനാഥൻ ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2018 05:04:05.

കിളിയേ...കിളിയേ...കാതരമിഴിയേ...
ചിറകാലുയരാൻ താമസമെന്തേ....
വാനമകലേ..അതു നീന്തി നീന്തി നീങ്ങുവാനായ്
ഓർത്തു വെറുതേ...തളരുന്നതെന്തിനിന്നു കിളിയേ....

പടവുകൾ കാൺകേ കാലിടറുന്നോ
നേരു മറന്നോ....
ചിറകിനു ഭാരം കൂടി വിചാരം
ഏറി വരുന്നോ....
വീഴാതെ താഴാതകലേ..
പാറുന്നു പല പല കിളികൾ മേലേ
തീരാതെ തീരാതകമേ...
കടലെന്നപോലെയാളുന്നുണ്ടേ....

പിറകിലെ ദൂരം വളരെയിതെന്നാൽ
മുന്നിലുമേറേ....
ഇനിയുമുയർന്നീ വാനിടമാകെ
അലയുകവേണ്ടേ.....

ഇതിലേ...താനേ നീങ്ങിടാം....
നീ....ഉണരൂ വേഗം നേരമായ്..
ഏകാകിയായ്....

കിളിയേ...കിളിയേ...കാതരമിഴിയേ
ചിറകാലുയരാൻ താമസമെന്തേ....
വാനമകലേ..അതു നീന്തി നീന്തി നീങ്ങുവാനായ്
ഓർത്തു വെറുതേ...തളരുന്നതെന്തിനിന്നു കിളിയേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts