പാട്ടുപെട്ടി (ക്യാപ്റ്റൻ )
This page was generated on May 5, 2024, 11:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംവിശ്വജിത്ത്
ഗാനരചനനിധീഷ് നടേരി ,സ്വാതി ചക്രവർത്തി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2018 17:33:38.
പാത നീളെ നീളേ നീളേ..
ദൂരമേറെയേറെ....
ചിറകില്ല പാറാന്‍ പെണ്ണെ..
പതറുന്നു ഗതീ ചിതറുന്നു മതി

പാട്ടു പെട്ടീല്‍ അന്നു നമ്മള്‍ കേട്ടു കേട്ടൊരീണം
പാട്ടു പെട്ടീല്‍ അന്നു നമ്മള്‍ കേട്ടു കേട്ടൊരീണം
നെഞ്ചിലാളും നോവേറ്റും കിനാപ്പാട്ടായ് കേള്‍പ്പു
നെഞ്ചിലാളും നോവേറ്റും കിനാപ്പാട്ടായ് കേള്‍പ്പു
എന്നിലെന്നുമോരോ.. എന്‍മഴപ്പിറാവേ...
കാത്തു കാത്തു നിന്നേ.. കാത്തു കാത്തു നിന്നേ..
കത്തിയെരിയുമെന്നുള്ളം
ആരവങ്ങള്‍ എങ്ങോ നേര്‍ത്തു ആളൊഴിഞ്ഞു മാഞ്ഞു വെട്ടം
പാട്ടു പെട്ടീല്‍.....
പാട്ടു പെട്ടീല്‍ അന്നു നമ്മള്‍ കേട്ടു കേട്ടൊരീണം

രാവുനീളെ രാവുനീളെ വേവിതിന്റെ ചില്ലുപാത്രം
പകരുന്നൊരിരുളും കയ്പ്പും നുകരുന്നു മൗനമെന്നും
യാമമാകെ തീനാളം ആളിടുന്നുവോ
യാമമാകെ തീനാളം ആളിടുന്നുവോ
നിനവാകെ നിറമേകാന്‍ നീയൊന്ന് വായോ
മുറിവാലെ മനമാകെ ഇടറുന്നു വായോ
ഒര്‍മയാലെ നിറയുന്നു മൈതാനമാകെ..
ആരവങ്ങള്‍ നിറയുന്നു നീയേതു കോണില്‍..

ഏത് വാനില്‍ ഏതുവാനില്‍ എന്റെ മേഘമേതുവാനില്‍
അലയുന്നു മേലേമേലെ മഴവിങ്ങും നെഞ്ചോടെ
മാരിവില്ലേ എന്നില്‍ പോരുകില്ലേ
മാരിവില്ലേ എന്നില്‍ പോരുകില്ലേ
കിളിവാതില്‍ മറനീക്കി കിരണമായി വായോ
ഇളവെയില്‍ പകലേകാന്‍ ഇനിയൊന്നു വായോ
ഒര്‍മയാലെ നിറയുന്നു മൈതാനമാകെ..
ആരവങ്ങള്‍ നിറയുന്നു നീയേതു കോണില്‍..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts