വാനമകലുന്നുവോ (വിമാനം )
This page was generated on March 29, 2024, 9:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 29 2018 17:44:27.

വാനമകലുന്നുവോ...കൂരിരുളു മൂടിയോ....
വാർമുകിലുപോലെയീ മോഹമലിയുന്നുവോ...
വീണൊഴിയുമേകാന്ത മൂകാഭിലാഷം
പാവമൊരു രാപ്പാടി പോലിന്നു തേങ്ങി...
വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ
വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ....
വാനമകലുന്നുവോ...കൂരിരുളു മൂടിയോ....
വാർമുകിലുപോലെയീ മോഹമലിയുന്നുവോ...

അരികിലരികിലരികിൽ തോന്നലൊരു മായ
അകലെയകലെ ദൂരേ....ആകാശലോകം
കൂരമ്പുപോലെ പായുന്ന മോഹം....
വീഴുന്നു താഴെ...മഴപ്പാറ്റപോൽ....
ഒഴുകിയൊഴുകി മറയും പൂന്തെന്നലേ നീ...
വെറുതെ ഇനിയും ഓർക്കാൻ തൂവൽ തരാമോ
ആ സ്‌മേര നാളം മറയുന്ന നേരം
പാഴ്‌മൺ ചിരാതായ് മാറുന്നു ജീവൻ.....

വാനമകലുന്നുവോ...കൂരിരുളു മൂടിയോ....
വാർമുകിലുപോലെയീ മോഹമലിയുന്നുവോ...
വീണൊഴിയുമേകാന്ത മൂകാഭിലാഷം
പാവമൊരു രാപ്പാടി പോലിന്നു തേങ്ങി...
വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ
വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ....
വാനമകലുന്നുവോ...കൂരിരുളു മൂടിയോ....
വാർമുകിലുപോലെയീ മോഹമലിയുന്നുവോ...
ങുഹുഹും...ങുഹുഹും....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts