മേഘക്കനവിന്‌ (വിമാനം )
This page was generated on May 10, 2021, 2:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ദിവ്യ എസ് മേനോൻ ,കാവ്യ അജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 29 2018 17:45:38.

മേഘക്കനവിനു് മിന്നൽച്ചിറകുകൾ തുന്നിച്ചേർക്കണ ചങ്ങാതീ
മാനത്തുയരണ മോഹത്തൂവല് കൊണ്ടാ.....
നീലക്കടലിനു് ആളും തിരകള് ചെന്നു വിടർത്തണ ചങ്ങാതീ
സൂര്യൻതേവരെ ചെന്നു തൊടും തിരി കൊണ്ടാ...
വേരും കുറ്റിയും ആകെ പിഴുതൊരു കാറ്റിൻ തൊട്ടിലിൽ ആറാടാൻ
താരങ്ങൾക്കിടയിലൂടെ പായണ കാറ്റ്....
ആകാശപ്പുഴ നീന്തി പോണൊരു അരയന്നപ്പിടയാകേണം
നക്ഷത്രങ്ങടെ കൂടെ തുഴയണ പാട്ട്‌...
ഏറണ്ടേ...അതിൽഏറണ്ടേ....
ചിറകാളണ്ടേ...കൊടി പാറണ്ടേ....
ഞാനുണ്ടേ...ഇനി നീയുണ്ടേ....
ഇടി മിന്നണ്ടേ...മിഴി ചിന്നണ്ടേ...
ഏതോ യവനപുരാതന നായിക വെൺ തൂ മെഴുകിൻ ചിറകിലുയർന്നതു്
കാണും ചേലിൽ നീറിപ്പുകയേ കണ്ടൊരുണ്ടോ കണ്ടൊരുണ്ടോ..നീ...

കല്ലായാലും മരമായാലും ഹൃദയം കൊണ്ടേ പാറുന്നുണ്ടേ
ഹോ...തീയായാലും നീരായാലും...
പൊഴിയാ പുഴയായ് പായുന്നു വാനം മീതേ....
മനഃശലഭമിതാ ഉള്ളിൽ ചിറകുണരണ നേരങ്ങൾ
ഒടുവിലിതൊരു സ്വപ്നംപോൽ വന്നേ.....
ചെറുകിളിമകളേ ഇന്നീ പുലരൊളികളിൽ ആറാടാൻ
നിറമണിയുകയാണല്ലോ മെല്ലെ....
സകലരും കനവിലെ ചിറകുമായ്
യുഗമിതു പലതിലും പറന്നു പോയതാം
മലയുടെ ശിലയുടെ ചിറകുപോൽ
ചിതറിയ കഥകളും പണ്ടേ കേട്ടു നമ്മൾ...
ആ...ആ....ആ.....ആ....

മേഘക്കനവിനു് മിന്നൽച്ചിറകുകൾ തുന്നിച്ചേർക്കണ ചങ്ങാതീ
മാനത്തുയരണ മോഹത്തൂവല് കൊണ്ടാ.....
നീലക്കടലിനു് ആളും തിരകള് ചെന്നു വിടർത്തണ ചങ്ങാതീ
സൂര്യൻതേവരെ ചെന്നു തൊടും തിരി കൊണ്ടാ...
ഏറണ്ടേ...അതിൽഏറണ്ടേ....
ചിറകാളണ്ടേ...കൊടി പാറണ്ടേ....
ഞാനുണ്ടേ...ഇനി നീയുണ്ടേ....
ഇടി മിന്നണ്ടേ...മിഴി ചിന്നണ്ടേ...
മായാ മന്ത്ര നിമന്ത്രണമല്ലിതു
നീറും ചങ്കിൽ ഉണർന്ന മിടിപ്പുകൾ
ഓരോന്നായി മെനഞ്ഞു മെനഞ്ഞതു്
കൂടെ പോരൂ കൂടെ പോരൂ നീ....

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts