അറിയാതെ എന്നിൽ കുളിരായി (ലോലൻസ് )
This page was generated on June 23, 2024, 10:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅൻ‌വർ അമൻ
ഗാനരചനസന്തോഷ് കോടനാട്
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2018 05:39:04.

അറിയാതെ എന്നിൽ കുളിരായി വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ....
സുഖമുള്ള നോവിൽ നിറങ്ങളായി വന്നുവോ
മഴവില്ലുപോലെ പ്രിയ സ്വപ്നമേ...
ഇളമാൻകൂട്ടം പോലെ നറുപൂക്കാലം പോലെ
മിഴിയിൽ വഴിയും കനവോ....
അറിയാതെ എന്നിൽ കുളിരായി വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ....
നനനാന നാന നാന നാനാ നാനാ
നനനാന നാന നാന നാനാ.....

നീലത്താഴ്വാരം പുളകങ്ങളായ്
സ്നേഹക്കൂടാരം വിടരുകയായ്
മോഹം കൊണ്ടെന്നിൽ പുതുമഴ പോൽ
രാവു് നിൻ ചിത്രം എഴുതുകയായ്....
പറയാതെ എൻവിരൽ തഴുകുമാ
പ്രണയാർദ്രമാകുമീ പുലരിയിൽ
നീയെന്റെ പൂവാടിയാകാൻ വരൂ....
അറിയാതെ എന്നിൽ കുളിരായി വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ....
എലലേലോ ഏലേലേലോ ഏലലലേലോ
എലലേലോ ഏലേലേലോ ഏലേലേലോ....

വേനൽക്കിളി നിന്റെ അരികിലെത്താൻ
തൂവൽകുട നീർത്തി ചേർന്നിരിക്കാൻ
മൗനം തിരതല്ലും തണഴൽ വഴിയിൽ
മുത്തായ്‌ പൊഴിയും നിൻ ചിരിമണികൾ
അനുരാഗമെന്ന കളിവഞ്ചിയിൽ
അലയാഴി നീന്തി നാം പോയിടും
അരികത്തായ് ചെമ്മാനത്തോപ്പില്ലയോ....

അറിയാതെ എന്നിൽ കുളിരായി വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ....
സുഖമുള്ള നോവിൽ നിറങ്ങളായി വന്നുവോ
മഴവില്ലുപോലെ പ്രിയ സ്വപ്നമേ...
ഇളമാൻകൂട്ടം പോലെ നറുപൂക്കാലം പോലെ
മിഴിയിൽ വഴിയും കനവോ....
അറിയാതെ എന്നിൽ കുളിരായി വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ....

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts