ചില്ലുവെയിൽ ചായുമീ (ചെമ്പരത്തിപ്പൂവ് )
This page was generated on May 1, 2024, 6:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎ ആർ രാകേഷ്
ഗാനരചനജിനിൽ ജോസ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 12 2017 04:46:02.

ചില്ലുവെയിൽ ചായുമീ വെൺപകൽ തരിമഴ തഴുകി നീ
എന്നരികെ വന്നുവോ ആദ്യമായ്....
കൺനിറയെ കണ്ടു ഞാൻ നിന്നെയാ നനുവണിച്ചിരിയിടയിൽ
മെയ് മറന്നു നിന്നു ഞാൻ നിന്നിലായ്.....
തേടിവന്നുവൊരു മണിമുകിലഴകുമായ്
ചേർന്നു പെയ്തു മധുഹാസമായ്
കാത്തിരുന്ന വഴി നിറയുമീ കനവുമായ്
തെന്നലേറെ കുളിർ തന്നുവോ...
ആ....ആ....ആ....

തൂവുന്നു നിൻ നീർമുത്തുകൾ...വാസന്തമെൻ ഉൾപ്പൊയ്കയിൽ
കേൾക്കുന്നുവോ എന്നുള്ളിൽ നീ പാടാതെയീ ഈണങ്ങളെ
കണ്ണുചിമ്മിയൊരു താരം നിൻ സന്ധ്യവന്നു തുണയേകുവാൻ
നെയ്തുവന്നു നിറരാവായ് ഞാൻ പുൽകി നിന്റെ നിഴലാകുവാൻ
തൂമഞ്ഞുപോലെ നേർത്തലിഞ്ഞു ഞാൻ.....
നേർത്ത ചിരി തന്നൊരാ മൗനദൂതുമായ്.....

തേടുന്നു നിൻ ചേലാടകൾ...ഓരോ നിഴൽ യാമങ്ങളിൽ
വന്നെത്തി നീ എന്നുള്ളിലെ....സ്വപ്നങ്ങളിൻ നീർത്താരയിൽ
എന്റെയുള്ളിലൊരു മേഘം നീ പെയ്തുതോർന്നു തിരയാകുവാൻ
തെന്നലിന്റെ ചിറകേറി ഞാൻ നിന്റെ തീരമിന്നണയുവാൻ
തൂമഞ്ഞുപോലെ നേർത്തലിഞ്ഞു ഞാൻ....
നേർത്ത ചിരി തന്നൊരാ മൗനദൂതുമായ്....

ചില്ലുവെയിൽ ചായുമീ വെൺപകൽ തരിമഴ തഴുകി നീ
എന്നരികെ വന്നുവോ ആദ്യമായ്....
കൺനിറയെ കണ്ടു ഞാൻ നിന്നെയാ നനുവണിച്ചിരിയിടയിൽ
മെയ് മറന്നു നിന്നു ഞാൻ നിന്നിലായ്.....
തേടി വന്നുവൊരു മണിമുകിലഴകുമായ്
ചേർന്നു പെയ്തു മധുഹാസമായ്
കാത്തിരുന്ന വഴി നിറയുമീ കനവുമായ്
തെന്നലേറെ കുളിർ തന്നുവോ...
ആ....ആ....ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts