കൊണ്ടോട്ടി കുന്നിൻ മേലെ (മീസാൻ )
This page was generated on April 19, 2024, 9:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതം4 മ്യൂസിക്സ്
ഗാനരചനഎസ് വി ചെറിയാൻ
ഗായകര്‍ജബ്ബാർ ചെമ്മാട് ,നിയാസ് മെക്കാസ്രിയാൽ ,എസ് വി ചെറിയാൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2017 14:16:13.
കൊണ്ടോട്ടി കുന്നിനു മേലേ കാണാമൊരു കനവ്
പറയാതിന്നറിയാം ഈ നാടിൻ നിനവ്
കൊണ്ടോട്ടി കുന്നിനു മേലേ കാണാമൊരു കനവ്
പറയാതിന്നറിയാം ഈ നാടിൻ നിനവ്
ചങ്ങാത്തം ചൊരിയും ചെറുമനതാരിൻ മധുവും അറിയാം
ഈ നാടിൻ നിനവിൽ
തോളോടു തോളും ചേർന്നൊരു മനമായ് കളിയും ചിരിയും
എന്നും നാടിനു പകരും
ഈ ചങ്ങായിമാരാണീ നാടിൻ മധുരം
ഈ ചങ്ങായിമാരാണീ നാടിൻ മധുരം
ഏ കൊണ്ടോട്ടീ
കൊണ്ടോട്ടി കുന്നിനു മേലേ കാണാമൊരു കനവ്
പറയാതിന്നറിയാം ഈ നാടിൻ നിനവ്

അറിയണ പണിയെല്ലം ചെയ്ത്
കൊടുക്കണ ചെറുകൂലീം വാങ്ങി
ഒരുനറുകഥ പറയും നാടാകെ
അറിയണ പണിയെല്ലം ചെയ്ത്
കൊടുക്കണ ചെറുകൂലീം വാങ്ങി
ഒരുനറുകഥ പറയും നാടാകെ
കുടുകുടെ പായും വണ്ടി നോക്കി
അതിലൊരു നാളിൽ കേറിയോട്ടി
നാടാകെ പാടും ഇവരോ ഈ നാടിൻ മധുരം

ഏ കൊണ്ടോട്ടി
കൊണ്ടോട്ടി കുന്നിനു മേലേ കാണാമൊരു കനവ്
പറയാതിന്നറിയാം ഈ നാടിൻ നിനവ്
ചങ്ങാത്തം ചൊരിയും ചെറുമനതാരിൻ മധുവും അറിയാം
ഈ നാടിൻ നിനവിൽ
തോളോടു തോളും ചേർന്നൊരു മനമായ് കളിയും ചിരിയും
എന്നും നാടിനു പകരും
ഈ ചങ്ങായിമാരാണീ നാടിൻ മധുരം
ഈ ചങ്ങായിമാരാണീ നാടിൻ മധുരം
ഏ കൊണ്ടോട്ടി
കൊണ്ടോട്ടി കുന്നിനു മേലേ കാണാമൊരു കനവ്
പറയാതിന്നറിയാം ഈ നാടിൻ നിനവ്





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts