നനവേറെ തന്നീട്ടും (ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള )
This page was generated on April 20, 2024, 2:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംജസ്റ്റിൻ വർഗീസ്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിപിന്‍ ലാല്‍ ,ടെസ്സ ചാവറ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2017 13:27:31.
നനവേറെ തന്നീട്ടും.. മുറ്റത്തെ പൂമൊട്ടിൽ..
പുഞ്ചിരി വിരിയാഞ്ഞതെന്തേ..
വെയിൽ വന്നു തലോടീട്ടും.. ഭൂമിയെ മൂടുന്ന..
മഞ്ഞല മായാഞ്ഞതെന്തേ..

ഒരു കുഞ്ഞു നോവീ വഴികളിൽ.. വന്നോ..
ഒരു മൗനം ഇവിടേ പിറന്നോ..(2)

നനവേറെ തന്നീട്ടും.. മുറ്റത്തെ പൂമൊട്ടിൽ..
പുഞ്ചിരി വിരിയാഞ്ഞതെന്തേ..
വെയിൽ വന്നു തലോടീട്ടും.. ഭൂമിയെ മൂടുന്ന..
മഞ്ഞല മായാഞ്ഞതെന്തേ..

ജനലോരം വന്നാലും..
ചെറുതെന്നൽ ഇന്നെന്തേ.. കുളിരേകാതെങ്ങോ മാഞ്ഞുവോ.. മാഞ്ഞുവോ..
കളിവാക്കിൻ താളങ്ങൾ..
വിളികേൾക്കാതോരത്തായോ .. വിരസം ഇഴയുന്നു.. നാളുകൾ.. നാളുകൾ..

കുയിലെന്തേ വന്നീലാ..
തേൻപാട്ടും തന്നീലാ ..
രാവിൻറെ രാരീരമില്ലാ..

ഒരു കുഞ്ഞു നോവീ വഴികളിൽ.. വന്നോ..
ഒരു മൗനം ഇവിടേ പിറന്നോ..(2)

നനവേറെ തന്നീട്ടും.. മുറ്റത്തെ പൂമൊട്ടിൽ..
പുഞ്ചിരി വിരിയാഞ്ഞതെന്തേ..
വെയിൽ വന്നു തലോടീട്ടും.. ഭൂമിയെ മൂടുന്ന..
മഞ്ഞല മായാഞ്ഞതെന്തേ..

ഒരു കുഞ്ഞു നോവീ വഴികളിൽ.. വന്നോ..
ഒരു മൗനം ഇവിടേ പിറന്നോ..(2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts