നീയും (വെളിപാടിന്റെ പുസ്തകം )
This page was generated on March 29, 2024, 5:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,വൃന്ദ ഷമീക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2017 12:26:45.
 
ഉം..ഉം..ഉം..ഉം..ഉം..ഉം..
നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളം
നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളം
തമ്മിലൊന്നായ് ഉരുമ്മി നിന്നൊരാനന്ദമേ
നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണേ
നൂറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ
ഓടി വന്നെന്റെ ഉമ്മറത്തു നീ മിന്നണേ

വെള്ളിച്ചിലമ്പിളക്ക് കടലിൽ മുങ്ങിക്കുളി കുളിക്ക്
വെള്ളപ്പളുങ്കെടുക്ക് കരയിൽ തുള്ളിക്കളി കളിക്ക് (2)
നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളം

കളിചിരിയുടെ സുഖമറിയും കുടിയിതിലും
പവനണിയുകേ പകലേ നീ പകലേ
ഇരുതിരികളിലൊരു കതിരിൻ
ഒളി വിതറാൻ ഇനി വരിക നീ
ഇതിലേ തേരിൽ ഇതിലേ
കണ്ണിലുള്ള നീലയാഴി ഇന്നെനിക്കു താ
ഉള്ളിലുള്ള മീൻ തുടിപ്പ് നീ തുടിച്ചു താ
പുത്തനായ് ചന്ദിരന്റെ ചന്തമോടെ വാ
മുത്തുമിന്നായ് മുത്തു വെച്ചു മാല കൊണ്ടു വാ
ഇതു തന്നീടാനോ കൊതി കൂടുന്നേ
പതിവെന്നാലും മതിയില്ലെന്നേ

നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളം
നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളം
തമ്മിലൊന്നായ് ഉരുമ്മി നിന്നൊരാനന്ദമേ
നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണേ
നൂറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ
ഓടി വന്നെന്റെ ഉമ്മറത്തു നീ മിന്നണേ
വെള്ളിച്ചിലമ്പിളക്ക് കടലിൽ മുങ്ങിക്കുളി കുളിക്ക്
വെള്ളപ്പളുങ്കെടുക്ക് കരയിൽ തുള്ളിക്കളി കളിക്ക് (2)
നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts