കണ്ടിട്ടും കണ്ടിട്ടും (വില്ലൻ )
This page was generated on April 28, 2024, 3:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതം4 മ്യൂസിക്സ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മഞ്ജു വാര്യർ
ഗാനത്തിന്റെ വരികള്‍
Last Modified: December 17 2017 07:56:44.

കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോടു കണ്ണോരം ചേരുന്നു നാം
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘ തെല്ലായി മാറുന്നു നാം
ഞാറ്റുവേല കാലങ്ങളേറെ പോയ്മറഞ്ഞു ദൂരെ ....
ഇന്നലെകൾ തൂമഞ്ഞു പോലെ മെല്ലെ മാഞ്ഞതെന്തേ
എന്തെല്ലാം എന്തെല്ലാം ചൊല്ലാതെ ചൊല്ലി
കണ്ണീരും പൂന്തേനും കൈമാറി നാം .
എന്നിട്ടും പിന്നെന്തോ തേടുന്നുന്നില്ലേ
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോടു കണ്ണോരം ചേരുന്നു നാം
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘ തെല്ലായി മാറുന്നു നാം

സായം സന്ധ്യ ചായം തൂവും
നീയാം വാനിൽ മെല്ലെ ചായാം
ഓരോ യാമം താനേ പായും
വേനൽ വെയിലായി ഞാനെത്തുന്നു
കാലങ്ങൾ നര വിരലെഴുതി
മോഹത്തിന്‍ നറു മുടിയിഴയിൽ
എന്നിട്ടും നാമെന്തോ തേടുന്നുന്നില്ലേ

മുറ്റത്തെത്തും തെക്കൻ കാറ്റിൽ
മാമ്പൂ പൂക്കും ഈറൻ ഗന്ധം
ഓർമ്മക്കൊമ്പിൽ ഊഞ്ഞാലാടാൻ
ഞാനാ കാതിൽ പാട്ടായ് മാറാം
ആത്മാവിന്‍ ഇരുകര തഴുകി
സ്നേഹത്തിന്‍ നിറ നദിയൊഴുകി
എന്നിട്ടും നാമെന്തോ തേടുന്നില്ലേ

കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോടു കണ്ണോരം ചേരുന്നു നാം
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘ തെല്ലായി മാറുന്നു നാം
ഞാറ്റുവേല കാലങ്ങളേറെ പോയ്മറഞ്ഞു ദൂരെ ....
ഇന്നലെകൾ തൂമഞ്ഞു പോലെ മെല്ലെ മാഞ്ഞതെന്തേ
എന്തെല്ലാം എന്തെല്ലാം ചൊല്ലാതെ ചൊല്ലി
കണ്ണീരും പൂന്തേനും കൈമാറി നാം
എന്നിട്ടും പിന്നെന്തോ തേടുന്നുന്നില്ലേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts