മാങ്ങാപ്പൂളുപോലൊരു പ്രായം (തൃശ്ശിവപേരൂർ ക്ലിപ്തം )
This page was generated on May 1, 2024, 2:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനപി എസ് റഫീക്
ഗായകര്‍ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2017 05:49:34.
മാങ്ങാപ്പൂളു പോലൊരു പ്രായം കൊതിയുപ്പിനു പോകുന്നു
നാവിൽ വെള്ളമൂറണ കാലം പുളി കൂട്ടിനു ചേരുന്നു
ഉള്ളിൽ തുളുമ്പണു മധുരം കൗമാരം മണമെല്ലാം തൂവി
ചെറുചിരി പോലും ഇതളു വിരിക്കും പൂവുകളാകുന്നു
കണ്ണു കണ്ണിനുള്ളിലുള്ള കടലിനെ നോക്കി കവിതകളെഴുതുന്നു
മാങ്ങാപ്പൂളു പോലൊരു പ്രായം കൊതിയുപ്പിനു പോകുന്നു

മാങ്ങാ ചുന പോലെ വെളുത്തും മഴ കൊഞ്ചണ പോലെ ചിരിച്ചും
പാടാക്കിളി പോലും മൂളിപ്പാടണ പ്രായം
ചുണ്ടിൽ ചെറുപുഞ്ചിരി തഞ്ചും കസ്തൂരി മുഖക്കുരു പൊന്തും
കണ്ണിൽ ചെറുപ്രായത്തിന്റെ കുറുമ്പു കിലുങ്ങും
പഴയൊരു നെടുവീർപ്പിൽ തൊട്ടു തലോടാൻ മാത്രം കാലം നില്പാണ്
മാങ്ങാപ്പൂളു പോലൊരു പ്രായം കൊതിയുപ്പിനു പോകുന്നു
നാവിൽ വെള്ളമൂറണ കാലം പുളി കൂട്ടിനു ചേരുന്നു

മിണ്ടാനൊരു നിമിഷം തന്നു മൗനത്തിനു മധുരം വന്നു
ഈണത്തിലൊരിമ്പം ചേർന്നു നനഞ്ഞു കുതിർന്നു
കാണുന്നൊരു പൂവിനുമിഷ്ടം കേൾക്കുന്നൊരു പാട്ടിലുമിഷ്ടം
നോക്കുന്നതിലെല്ലാം അവളുടെ ചന്തമുലഞ്ഞു
ഇഷ്ടം മുതൽ ഇഷ്ടം വരെയെന്നോർക്കാൻ മാത്രം ഞാനും നില്പാണ്
മാങ്ങാപ്പൂളു പോലൊരു പ്രായം കൊതിയുപ്പിനു പോകുന്നു
നാവിൽ വെള്ളമൂറണ കാലം പുളി കൂട്ടിനു ചേരുന്നു
ഉള്ളിൽ തുളുമ്പണു മധുരം കൗമാരം മണമെല്ലാം തൂവി
ചെറുചിരി പോലും ഇതളു വിരിക്കും പൂവുകളാകുന്നു
കണ്ണു കണ്ണിനുള്ളിലുള്ള കടലിനെ നോക്കി കവിതകളെഴുതുന്നു
മാങ്ങാപ്പൂളു പോലൊരു പ്രായം കൊതി കൂട്ടിനു പോകുന്നു
നാവിൽ വെള്ളമൂറണ കാലം പുളി കൂട്ടിനു ചേരുന്നു










malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts