വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ദീപക് ദേവ് |
ഗാനരചന | ജിസ് ജോയ് |
ഗായകര്‍ | കാർത്തിക്ക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 13 2017 15:58:20.
ഒരു നോക്കു കാണുവാൻ കാത്തിരുന്നവൾ മിഴിയകന്നു പോയോ ഒരു കാറ്റുപോലെയെൻ കൂടെ വന്നവൾ വഴി മറന്നുപോയോ ഒരു കഥയായി അവളകല്ലും അവളുടെ തേൻ ചിന്തുകൾ നോവുകളായി പടരും അലയുമൊരു കാറ്റിൻ ഇതളുകളായി വിടപറയാൻ ഇന്നെന്തേ ഈ വഴിയിൽ വഴി മറയുമേതോ നിഴലിൻ വിരലുകളാൽ അരികിലൊരോമൽ തിരിയണയും നിമിഷമിതോ പറയാതെയെന്തിനും കൂടെ നിന്നവൾ മൊഴി മറന്നു പോയോ ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ കഥ മറന്നു പോയോ കരി വളകൾ അവളണിയും അവളുടെ കാൽപാടുമായി ഈ വഴികൾ മറയും അലിയുമൊരു പാട്ടിൻ മധുകണമായി ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... പൂവഴികൾ തേടണം പുതിയ നറുതിങ്കളായി വീണ്ടുമനുരാഗമാം ചില്ലമേൽ ഈണമൊഴുകീടണം ഈ നനയുമോർമയിൽ ഈരണിയാതെ നാം മേവണം നനയാമി ചാറ്റു മഴയിൽ നിനവുകൾ ഒന്നായി വിടരാൻ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... അലിയുമൊരു പാട്ടിൻ മധുകണമായി ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... അലിയുമൊരു പാട്ടിൻ മധുകണമായി ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... |