ആയില്യം കാവും (തൊണ്ടിമുതലും ദൃക് സാക്ഷിയും )
This page was generated on April 27, 2024, 11:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഗോവിന്ദ് മേനോന്‍ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2017 16:36:47.
ആയില്യംകാവും മലയും
അതിരാണിപ്പുഴയുടെ കടവും
എവിടെപ്പോയിതെടീ - പെണ്ണേ
എങ്ങിനെ പോയിതെടീ?
ഞാനൊന്നും കണ്ടില്ലല്ലോ!
ഞാനൊന്നും കേട്ടില്ലല്ലോ!
കണ്ണൊന്നു തുറക്കണനേരം
കാണാതായല്ലോ - പൊന്നേ
കാണാതായല്ലോ!

അന്ത്യാളൻകുന്നിനു താഴെ
അരയാലിലെ കുരുവികളെവിടെ?
ധനുമാസക്കാറ്റിൻ കയ്യിൽ
കുളിരെവിടെ? കുളിരെവിടെ?
ഞാനവിടെക്കൊയ്യാമ്പോയി
കതിർകറ്റ മെതിക്കാമ്പോയി
നടുവൊന്നു നിവർത്തണ നേരം
കാണാതായല്ലോ - പൊന്നേ
കാണാതായല്ലോ!

താനേ തന്നാനോ ആ പൊന്നേ
താനേ തനതിന്നോ
താനേ തന്താനേ പൊന്നേ
തനതിന്നം താരോ

അരയോളം വെള്ളം നിറയും
ചെറുതോട്ടിലെ പരൽമീനെവിടെ?
കുടനീർത്തണ മാരിക്കാറും
കുടിമിന്നൽത്താലിയുമെവിടെ?
ഞാനൊന്നു കുളിക്കാമ്പോയി
കുറുമുണ്ടു നനയ്ക്കാമ്പോയി
മുടിക്കോതിക്കേറും നേരം
കാണാതായല്ലോ - ഹ! പൊന്നേ
കാണാതായല്ലോ!
(ആയില്യം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts