ഇടനെഞ്ചു തേങ്ങി (മണ്ണാങ്കട്ടയും കരിയിലയും )
This page was generated on May 3, 2024, 3:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംസചിൻ ദേവ്
ഗാനരചനഅനിൽ കുഴിഞ്ഞകാല
ഗായകര്‍ആതിര മുരളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2017 12:37:31.
 
ഇടനെഞ്ചു തേങ്ങിയോ മിഴി നിറഞ്ഞുവോ
വിടചൊല്ലാതേകയായ് പോകുവതെന്തേ
കളിചിരി വാക്കുകൾ പോയകലേ
ആ മുഖകാന്തിയും മറയുകയോ
വരുമോ ഇനിയും നീയും പനിമതിയേ
തരുമോ മധുരം നിറയും സുഖ നിമിഷം
നിന്നോർമ്മയിൽ ഞാൻ അലിയുന്നു ജീവരാഗമായ്
ഇടനെഞ്ചു തേങ്ങിയോ മിഴി നിറഞ്ഞുവോ
വിടചൊല്ലാതേകയായ് പോകുവതെന്തേ


മുറ്റത്തു നിൽക്കുന്ന കുടമുല്ലപ്പൂവേ
വേർപാടിൻ നൊമ്പരം നീയറിഞ്ഞോ
ഉമ്മറക്കോലായിൽ നീ വെച്ച നിറസന്ധ്യാ
ദീപവും എരിഞ്ഞങ്ങൊടുങ്ങുകയായ്
ഒന്നിങ്ങു വന്നു ചാരത്തണഞ്ഞു നെഞ്ചിൽ തൊട്ടു തഴുകൂ
കണ്ണീർപ്പൂവിൻ കണ്ണീരൊപ്പി തഴുകൂ ഇളംകാറ്റേ
രാക്കിളി പാട്ടും നിലച്ചു പോയി
കദനം മുഴുകും കഥ പോലെ
ഈ മണ്ണാങ്കട്ടയും കരിയിലയും
ഇടനെഞ്ചു തേങ്ങിയോ മിഴി നിറഞ്ഞുവോ
വിടചൊല്ലാതേകയായ് പോകുവതെന്തേ..

ഒറ്റയ്ക്കു നീങ്ങുന്ന കരിനീലമേഘമേ
കുട നീർത്തി തണലേകൂ പ്രിയതമയ്ക്കായി
പദനിസ്വനത്തിന്റെ താലത്തിൽ ഉണർന്നൊരാ
പൂക്കളെ വിട ചൊല്ലാൻ ഒരുങ്ങുകയോ
ഒന്നിങ്ങു വന്നു കൂടെ നടന്നു സാന്ത്വനമല്പം തരുമോ
വേദനയേറും വേർപാടിന്റെ നൊമ്പരകാവ്യം പോലെ
മിഴി തുടയ്ക്കൂ കുഞ്ഞോമനേ
അകമേ എരിയും നമ്മളെന്നും
മണ്ണാങ്കട്ടയും കരിയിലയും..
ഇടനെഞ്ചു തേങ്ങിയോ മിഴി നിറഞ്ഞുവോ
വിടചൊല്ലാതേകയായ് പോകുവതെന്തേ..
ഉം…ഉം..ഉം…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts