ഹൃദയം (മെല്ലെ )
This page was generated on April 30, 2024, 10:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഡോ ഡൊണാൾഡ് മാത്യു
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 08:54:55.

ഹൃദയം മണിവേണുവിൽ സ്വരസാന്ദ്രമായ് ശ്രുതിയായ്
മലരിൽ മിഴിവാതിലിൽ വരതാരകം വരവായ്
ദൂരെ വഴി തീരാതെ രാക്കനവ് തോരാതെ
നിൻ ഗസലിൻ ഈണങ്ങൾ കേട്ടു ഞാൻ
ആദ്യമായ് ആർദ്രമായ് ആതിരേ
ഹൃദയം മണിവേണുവിൽ സ്വരസാന്ദ്രമായ് ശ്രുതിയായ്

പിരിയാതെ വയ്യ നിൻ നിഴൽ നീളവേ
പറയാതെ പോവുകിൽ മിഴി ചോരുമോ (2)
ഓർമ്മ തൻ ജനാലയിൽ നീയെൻ സ്വന്തമേ
അണയാ തിരിനാളമായ് ഇരവിൽ പൂന്തിങ്കളിൻ രൂപമായ്
ദൂരെ വഴി തീരാതെ രാക്കനവ് തോരാതെ
നിൻ ഗസലിൻ ഈണങ്ങൾ കേട്ടു ഞാൻ

മഴ പെയ്തു മായുമീ മനവീഥിയിൽ
മൃദുസ്നേഹമായി നീ നിറയുന്നുവോ (2)
വേനലിൽ കിനാവിലെ തൂവൽ മാരിയിൽ
നനയും ഒരു പോലെ നാം ഹൃദയം ഒന്നാകുമീ വേളയിൽ
ദൂരെ വഴി തീരാതെ രാക്കനവ് തോരാതെ
നിൻ ഗസലിൻ ഈണങ്ങൾ കേട്ടു ഞാൻ
ആദ്യമായ് ആർദ്രമായ് ആതിരേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts