ഒഴുകിയൊഴുകി (ഒരു സിനിമാക്കാരൻ )
This page was generated on April 19, 2024, 2:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിചരൻ ശേഷാദ്രി ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത്‌ ശ്രീനിവാസന്‍ ,രജീഷ വിജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2017 04:40:30.
ഒഴുകിയൊഴുകി പുഴയിലൂടെ
കരയിൽ വന്നൊരീ ഇലകൾ നമ്മൾ
പ്രണയശാഖിയിൽ ഇനിയുമീറൻ
ദലപുടങ്ങളായ് മാറുവാനായി
പാടാൻ മറന്നുപോയൊരാ… പാട്ടിൻ
ചിറകുകളിൽ കയറിയിനി ഉയരുകയായി
മോഹിച്ചും ലാളിച്ചും ഈ മണ്ണിൻ പൂമഞ്ചത്തിൽ
ആവോളം പൂങ്കാറ്റേ ചാടിയുറങ്ങൂ
കാലത്തീ മുറ്റത്തു വെൺപ്രാവിൻ തൂവൽ പോലെ
നിൻശ്വാസം എൻ നെഞ്ചിൽ ചേർന്ന് കിടപ്പൂ

ഉതിർമണി പെറുക്കുവാൻ…കുരുവികൾ പോലെ
തടങ്ങളിൽ പോരൂ കൂടെ…
ഉടലുരുകുമൊരീ…മെഴുതിരികളിലും…
നാണം പൂക്കും ആലോലം
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങൾ തേടി നടക്കും
ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും
ആകാശം നിൻ കണ്ണിൽ വീണു മയങ്ങും

ഒഴുകിയൊഴുകി.. പുഴയിലൂടെ..
കരയിൽ വന്നൊരീ.. ഇലകൾ നമ്മൾ..

ഇടം വലം നടന്നുപോം നിഴലുകൾ പോലെ
അപസ്വരം തേങ്ങുമ്പോഴും…
ശ്രുതിയിഴകളിലെ…സ്വരലയമധുവായ്..
വീണ്ടും നമ്മൾ ഒന്നാകും
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങൾ തേടി നടക്കും
ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും
ആകാശം നിൻ കണ്ണിൽ വീണു മയങ്ങും

ഒഴുകിയൊഴുകി…പുഴയിലൂടെ…
കരയിൽ വന്നൊരീ.. ഇലകൾ നമ്മൾ..
പ്രണയശാഖിയിൽ ഇനിയുമീറൻ
ദലപുടങ്ങളായ് മാറുവാനായി
പാടാൻ മറന്നുപോയൊരാ…പാട്ടിൻ
ചിറകുകളിൽ കയറിയിനി ഉയരുകയായി
മോഹിച്ചും ലാളിച്ചും ഈ മണ്ണിൻ പൂമഞ്ചത്തിൽ
ആവോളം പൂങ്കാറ്റേ ചാടിയുറങ്ങൂ
കാലത്തീ മുറ്റത്തു വെൺപ്രാവിൻ തൂവൽ പോലെ
നിൻശ്വാസം എൻ നെഞ്ചിൽ ചേർന്ന് കിടപ്പൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts