ആയില്യം കാവിലെ (വേനലൊടുങ്ങാതെ )
This page was generated on April 27, 2024, 7:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സലിം കുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2017 12:32:52.

ആയില്യം കാവിലെ നാഗത്താന്മാരേ
ആരോമലുണ്ണിയെ കാത്തരുളേണമേ....
തെക്കിനി കാവിലെ ചിത്രകൂടത്തിൽ
നെയ്ത്തിരിവെച്ചൊന്നു പാടി സ്തുതിക്കാം...

പുള്ളോന്റെ വീണേടെ പാട്ടും പാലൂട്ടും
പൊന്മണിനാഗങ്ങൾക്കിന്നിതാ നേർന്നേൻ...
കളമിട്ടു കൈ കൂപ്പി കുരവയിട്ടാർത്തു്
അഴകുള്ള കന്നിമാർ ആടിത്തിമിർത്തേ.....
ശീവോതി പൂജിക്കും ശ്രീ പത്മനാഭാ....
നീയെന്റെ പൊന്നിനെ പോറ്റണേ നാഥാ....
പുള്ളോർക്കിടാവിനു് ആയുസ്സും ഭാഗ്യോം
ഉള്ളഴിഞ്ഞേകണേ നാഗത്താന്മാരേ..
ഉള്ളഴിഞ്ഞേകണേ നാഗത്താന്മാരേ....
നാഗത്താന്മാരേ...
നാഗത്താന്മാരേ......

മിഴികൾക്കു പൂക്കണി....ആരോമൽ കണ്മണി...
മഴവിൽ തോപ്പിലെ മാണിക്യ മൈന നീ...
കുടമുല്ലയാദ്യമായ്...ചൂടുന്ന പൂത്തിരി
കുളിർകാറ്റിൻ കൈകളിൽ ആലോലമാടി നീ.....
മൊഴിയുന്ന വാക്കു തേനും...മൊഴിയാത്ത വാക്കു പൊന്നും ...
പൊഴിയും നിലാവുപോലെ...അഴകേ ചിരിച്ചു വാ നീ...
കുയിലിൻ പാട്ടുകേട്ടാൽ കൂകിയാർത്തിടും കൂടെ നീ...
നിന്റെ പാട്ടു കേട്ടു നിന്നൂ....
നിൻ കളിത്തോഴിയോ...കിളിയോ....

ഒരുമാത്ര നീ മറഞ്ഞാൽ കരൾ നൊന്തു പോവതാരോ...
മറുമാത്ര നീ അണഞ്ഞാൽ....മണിമുത്തമേകുകില്ലേ....
കുറുകും വെൺപിറാക്കൾ കൂടു കൂട്ടിയോ നിന്നിലും...
കാടു പൂത്തു....കാറ്ററിഞ്ഞു...
തേൻവിരുന്നുണ്ണുവാൻ കൊതിയായി....

മിഴികൾക്കു പൂക്കണി....ആരോമൽ കണ്മണി...
മഴവിൽ തോപ്പിലെ മാണിക്യ മൈന നീ...
കുടമുല്ലയാദ്യമായ്...ചൂടുന്ന പൂത്തിരി
കുളിർകാറ്റിൻ കൈകളിൽ ആലോലമാടി നീ.....
ആലോലമാടി നീ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts