വാനമ്പാടികൾ (അച്ചായൻസ് )
This page was generated on April 25, 2024, 9:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംരതീഷ് വേഗ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ര‌മ്യാ നമ്പീശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2017 13:15:11.

വാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം
നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം...

പൂ പോലെ...വെള്ളില പോലെ...
വാടുന്നൂ....വീണുതിരുന്നൂ...
ഓരോരോ ദിനമെങ്ങോ പൂക്കുന്നു പുതുനാൾ
നോവിൻ തീ വെയിലും ഓരോ വേദനയും
ഒരു നവലഹരിയിൽ മറക്കാം...
നോവിൻ തീ വെയിലും ഓരോ വേദനയും
ഒരു നവലഹരിയിൽ മറക്കാം...

ചാരത്തായ് ജനുവരി വന്നേ...കാലത്തിൻ ചില്ലഴിയോരം...
സ്വപ്നത്തിൻ പുതു ലാവെൻഡർ..പാരാകെ വിരിയുന്നേ...
മേലേ മാരിവില്ല്‌ വാനിൻ താളിലൊരു
പുതുയുഗ പിറവിയെന്നെഴുതി....
മേലേ മാരിവില്ല്‌ വാനിൻ താളിലൊരു
പുതുയുഗ പിറവിയെന്നെഴുതി....
വാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം
നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts