കാണാച്ചിറകു തരൂ (അച്ചായൻസ് )
This page was generated on March 29, 2024, 11:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംരതീഷ് വേഗ
ഗാനരചനകൈതപ്രം
ഗായകര്‍രഞ്ജിത്ത് ഉണ്ണി ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2017 13:14:38.

കാണാച്ചിറകു തരൂ...പറവകളായ് പാറുവാൻ
വാനം അതിരുകളായ് ലഹരികളിൽ മുഴുകുവാൻ...
രാവിന്റെ രാക്കുടിലിലെ...മാലാഖമാരെ കാണുവാൻ
ആ ചുണ്ടിലെ ഈണങ്ങൾതൻ മധുരങ്ങളേറ്റു പാടാൻ....
ഓ...ഓ...ഓ....ഓ......

പണ്ടേ...നീ പണ്ടേ പണ്ടേ തേടും പൂവിൽ തുളുമ്പും
പൂന്തേൻ നിൻ തുമ്പപ്പൂവിൽ കാണുന്നില്ലേ....
കണ്ണേ നീ തേടിത്തേടി പോകും നിൻ കാണാസ്വർഗ്ഗം
നിന്റെ കള്ളക്കണ്ണിൽ തെളിയുന്നില്ലേ.....
ദൂരേ...ദൂരെ നാം എന്നാൽ ഇന്നോ ചാരെ നാം....
മിഴികളിൽ കനവുകൾ നിറമെഴും നിനവുകൾ
ചിരിയിലും മൊഴിയിലും നിറവുകൾ.....
കാണാച്ചിറകു തരൂ...പറവകളായ് പാറുവാൻ
വാനം അതിരുകളായ് ലഹരികളിൽ മുഴുകുവാൻ...
ഓ...ഓ...ഓ....ഓ......

പാടൂ നീ പാടൂ വാനമ്പാടീ എൻ വാനിൽ നീളേ
എന്നും നാമൊന്നായ് പാടും ജീവരാഗം....
എന്നും നാമൊന്നിച്ചൊന്നായ് നിന്നാൽ ഇനി കൂട്ടായ് പാറി പോകാം
മുകിലഴകിന്നഴകിൻ അകലെയായി...
വിണ്ണിൻ മേലെയായ് നിന്നഴകിൻ അകലെയായ്
വെണ്ണിലാ തുമ്പികൾ കൂട്ടിൽ നിന്നെത്തണം
പാതിരാമുല്ലയായ് മാറണം....
കാണാച്ചിറകു തരൂ...പറവകളായ് പാറുവാൻ
വാനം അതിരുകളായ് ലഹരികളിൽ മുഴുകുവാൻ...
ഓ...ഓ...ഓ....ഓ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts