പെട്ടുപോകുമോ (അവരുടെ രാവുകൾ )
This page was generated on April 18, 2024, 8:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംശങ്കർ ശർമ്മ
ഗാനരചനസിബി പടിയറ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 27 2017 10:45:20.

പെട്ടുപോകുമോ...മനസ്സു കെട്ടുപോകുമോ...
എനിക്കിതൊട്ടുനേരമായ്...നടപ്പു കഷ്ടകാലമോ...
ആകെ ജീവിതോം തകർന്നേ....
ദുഃഖഭാരമായെനിക്കു്...തെറ്റിടുന്നിതാ...
തിരുത്തു പറ്റുമോ ഗഡീ....

ഇത്ര പീഡകൾ സഹിച്ചു തള്ളിനീക്കുവാനെനിക്കു്
പറ്റുകില്ലിനി ഇതെന്തു കഷ്ടമാണു ബ്രോ....
ഇഷ്ടകാമുകീം ചതിച്ചു...
സ്വപ്നസുന്ദരീം പിരിഞ്ഞു...
വന്നിടുന്നിതാ....എനിക്കു ഭാഗ്യദോഷം....

വന്ന ഇൻ‌കവും നിലച്ചു...കയ്യിലുള്ളതും തുലഞ്ഞു
ഹാർട്ടിൽ സങ്കടം നിറഞ്ഞു് ശിഷ്ടജീവിതം...
ഏറെ ആഗ്രഹം പകർന്നു്...ലൈഫിൽ ആശകൾ നിറച്ചു്...
സങ്കടങ്ങളേ....അകന്നുപോകുമോ ഇനി....

പെട്ടുപോകുമോ...മനസ്സു കെട്ടുപോകുമോ...
എനിക്കിതൊട്ടുനേരമായ്...
നടപ്പു കഷ്ടകാലമോ...... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts