കതിരവനിവിടെ കതിരൊളി (രക്ഷാധികാരി ബൈജു (ഒപ്പ്))
This page was generated on April 26, 2024, 10:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഭവ്യ ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2017 15:59:12.

കതിരവനിവിടെ....കതിരൊളി തൂകും...
ഇരവുകളിവിടെ...ഇളവെയിലാകും...
മൺപാതയ്ക്കോരമെങ്ങോ ചെമ്പോത്തിൻ പാട്ടു കേൾക്കും
പാറും നീ പൂമ്പാറ്റയായ്....കാണാദൂരം.....

ഈ വയലു വിളയും....കതിരു നിറയും...കിളികൾ അണയും....
കുറുകി പറന്നു പറന്നേ....
പൊഴിയും മഴയിൽ...നനയും ഇലപോൽ
മനവുമുണരും.....
ചെമ്മാനം മേലേ....ഹായ്ഹ ഹ ഹാ ഹാ...
അമ്മക്കൈ നീട്ടി....ഹായ്ഹ ഹ ഹാ ഹാ...
മിന്നൽവേഗം മുന്നേറാൻ പോരൂ...
കാണാദൂരം.....
കതിരവനിവിടെ....കതിരൊളി തൂകും...
ഇരവുകളിവിടെ...ഇളവെയിലാകും...
മൺപാതയ്ക്കോരമെങ്ങോ ചെമ്പോത്തിൻ പാട്ടു കേൾക്കും
പാറും നീ പൂമ്പാറ്റയായ്....കാണാദൂരം.....

സഗരിസ നിസാ പാസാ...സഗരിസ നിനി മാ നി
ധധനി സനിസ രിഗരീ രിഗമഗ
ഗമപധ പനിസനിസ നിരി നിരി നിഗരി ഗരിസ നിരിസാ പാ...

ഈ ഋതുവും അകലും...മുറിവു കരിയും...ചിരിയിലലിയും
മധുര നിമിഷമണയേ...
പുതിയ ലിപിയിൽ പുതിയ കഥകൾ പ്രകൃതിയെഴുതും...
കാതങ്ങൾ പോകാൻ...ഹായ്ഹ ഹ ഹാ ഹാ...
പാലങ്ങൾ തീർക്കാം....ഹായ്ഹ ഹ ഹാ ഹാ...
നെഞ്ചിൽ ചേർക്കാം..കൈ കോർക്കാം ഞാനും
പോരൂ നീയും.....
കതിരവനിവിടെ....കതിരൊളി തൂകും...
ഇരവുകളിവിടെ...ഇളവെയിലാകും...
മൺപാതയ്ക്കോരമെങ്ങോ ചെമ്പോത്തിൻ പാട്ടു കേൾക്കും
പാറും നീ പൂമ്പാറ്റയായ്....കാണാദൂരം.....

നിനി സാസാ സ നിനി സാസാ സ ധധ നീനീ നിനി പാ
നിനി സാസാ സ രിരി രീരീ രി സസ മാമാ മ പസരീ
നീ സാ...ആ...ആ....
ആ...ആ...ആ...ആ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts