ഒരു വാക്കിനാൽ (1971 ബിയോണ്ട് ബോർഡേഴ്സ് )
This page was generated on April 20, 2024, 6:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനനിഖിൽ എസ് മറ്റത്തിൽ
ഗായകര്‍എം ജി ശ്രീകുമാർ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2017 04:49:36.

ഒരു വാക്കിനാൽ വിട ചൊല്ലിയാൽ
മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം
അതിമൂകമാം മിഴി വീശി ഞാൻ
ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ്....
ഈറൻ മുകിൽ കൺപീലികൾ
നീരേറ്റുവീഴുന്ന നേരം നോക്കാതെ
പിൻ വാതിലിൻ മൗനങ്ങളേ...
കൈ ചേർത്തു പുൽകുവാൻ തെല്ലും നിൽക്കാതെ...

ഈ പൂക്കാലം തനിയെ നീ തുഴയേണം...
ആ തീരങ്ങൾ ചെന്നേറൂ നീ വേഗം....
മണിച്ചുണ്ടിനേകാൻ ഉമ്മകൾ നീ
മയങ്ങുന്ന രാവും കാത്തു ഞാൻ....
മഴക്കാറ്റുപോലെ ദൂരെയായ്
മനസ്സാലെ നിന്നെ വീശിടാം ഞാൻ...
തീരാനിലാ മിന്നാരമേ വന്നെത്തി വിണ്ണിന്റെ ഈണം പാടേണം
താരങ്ങളും ആകാശവും താരാട്ടി മായാതെ കൂട്ടായ് കൂടേണം...

ആ....കാത്തിരുന്നു നാളേറെയായ് കാതോരമായ് മൂളുവാൻ
കൂട്ടിവെച്ച മോഹങ്ങളെ...കൈക്കുമ്പിളിൽ നൽകുവാൻ
ഇളമഞ്ഞിൻ തുമ്പിൽ ഈറൻ നിശാമർമ്മരം
പകരാമോ ഇരവായ് എന്നരികെ.....

ഒരു വാക്കിനാൽ വിട ചൊല്ലിയാൽ
മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം
അതിമൂകമാം മിഴി വീശി ഞാൻ
ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായി......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts