വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | രമേഷ് നാരായണ്‍ |
ഗാനരചന | രാജീവ് ആലുങ്കൽ |
ഗായകര്‍ | രമേഷ് നാരായണ്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 13 2017 03:57:25.
മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ....(2) സന്ധ്യകൾ പോലുമാ സ്നേഹസാരംഗിയെ നെഞ്ചോടു ചേർക്കാതെ പോയോ.... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ.... ആരുടെ കനവിലെ നന്മയിൽ നിന്നും ആറടി മണ്ണ് പതിച്ചു കിട്ടും.... വേദാന്തജന്മത്തിൻ വേനൽ വേദന കാലമേ നീയും തിരിച്ചറിഞ്ഞോ.... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ.... നേരിന്റെ നെറുകയിൽ മൃതിയുടെ മൗനം അവസാന നിദ്രയും കൊതിച്ചു നില്പൂ.... കടലാഴമുണരുന്ന നീതിപ്രവാഹമേ കൈത്തിരി മുന്നിൽ തെളിച്ചു വെയ്ക്കൂ... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ.... സന്ധ്യകൾ പോലുമാ സ്നേഹസാരംഗിയെ നെഞ്ചോടു ചേർക്കാതെ പോയോ.... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളേ മധുമാസമറിയാതെ പോയോ.... |