ഒന്നുറങ്ങി (എബി )
This page was generated on April 27, 2024, 2:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍ ,അനില്‍ ജോണ്‍സന്‍
ഗാനരചനറഫീഖ് അഹമ്മദ് ,സന്തോഷ് വര്‍മ്മ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,സരിത റാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2017 03:46:46.

ഒന്നുറങ്ങി...കൺ തുറന്നു്
മുന്നിലിന്നു്...വരൂ‍...പ്രഭാതർക്കരശ്മിപോലെ
കാടിറങ്ങി...മേടിറങ്ങി...
നാടുചുറ്റി...ഈ വിഹായസ്സിൽ പാറുവാൻ...
ഉണരൂ നീ...വിടരൂ നീ...
തെളിയു നീ...ഉയരു നീ...വളരു നീ...
നാളെ...നാളെ...നാളെ...
പുതിയ നിറവുമായ്...

ഓരോ പൂവിനോടും മിണ്ടുവാൻ...പറയുവാൻ...
ഒരായിരം കാര്യമില്ലേ....
ആരോമലേ നിന്റെ ആത്മാവിലെ മൗനമെല്ലാം
ചൊല്ലു നീ....
പോരൂ...പോരൂ...പോരൂ...
പുതിയ ചിറകുമായ്...
ഒന്നുറങ്ങി...കൺ തുറന്നു്
മുന്നിലിന്നു്...വരൂ....‍പ്രഭാതർക്കരശ്മിപോലെ...

രാവും പകലുമായി കാലം നീങ്ങിടും...
നീ വാനോളവും വളർന്നീടും...
കാതോർക്കുവാൻ നിന്റെയാമന്ത്രണം നൽകില്ലേ...
മെല്ലെ നീ...
പോരൂ...പോരൂ...പോരൂ...
പുതിയ കതിരുമായ്....

ഒന്നുറങ്ങി...കൺ തുറന്നു്
മുന്നിലിന്നു്...വരൂ‍...പ്രഭാതർക്കരശ്മിപോലെ
കാടിറങ്ങി...മേടിറങ്ങി...
നാടുചുറ്റി...ഈ വിഹായസ്സിൽ പാറുവാൻ...
ഉണരൂ നീ...വിടരൂ നീ...
തെളിയു നീ...ഉയരു നീ...വളരു നീ...
നാളെ...നാളെ...നാളെ...
പുതിയ നിറവുമായ്......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts