ആകാശക്കുട (ഒരു മെക്സിക്കൻ അപാരത )
This page was generated on April 24, 2024, 11:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംമണികണ്ഠൻ അയ്യപ്പ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നിതിന്‍ രാജ് ,സുൾ‌ഫിക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2017 19:13:28.

തന്നാനന തന്നനനനേ താന താന താനാ നേ
തന്നാനന തന്നനനനേ...(2)

ആകാശക്കുട നിവരും അതിരില്ലാക്കടലിളകും
കാലവേഗം തുടരും കളിചിരികളുമായ്....
പേരില്ലാ മരമാണേ...അടിമുടിയും പൂവാണേ...
ഈ കുരുന്നു ലോകം ഇതിലാളും പ്രായം
ഇതു തീർന്നാൽ ഇരുട്ടോ പകൽപോലെ തുടുപ്പോ...
തിരമേലേ കുതിപ്പോ...നിലവിട്ട കിതപ്പോ...
കൊടിമരങ്ങൾ തണലിടങ്ങൾ കണ്ടോ...
വെളിയിടങ്ങൾ വെയിൽനിലങ്ങൾ കണ്ടോ...
തന്നാനന തന്നനനനേ താന താന താനാ നേ
തന്നാനന തന്നനനനേ...(2)

ചിറകടിച്ചു പോയവരേ...ചിറകൊടിഞ്ഞു വീണവരേ
ചിരികൾ കൊണ്ടു പൂക്കളങ്ങൾ തീർത്തവരേ...
കടലുപോലെരിഞ്ഞവരേ...അറിവിനാൽ പുകഞ്ഞവരേ
പൊരുതിവീഴ്ത്തി വെറുതേ മാഞ്ഞുപോയവരേ...

ഇവിടെ ഏതു ഋതുവിലും വിടർന്നിടുന്നു പൂവുകൾ
ചിലതു വീണടർന്നിടുന്നു...ചിലതു കായ്കളായിടുന്നു..
ഇവിടെ ഏതു ഋതുവിലും വിടർന്നിടുന്നു പൂവുകൾ
ചിലതു വീണടർന്നിടുന്നു...ചിലതു കായ്കളായിടുന്നു..
ചിലതു മേഘവീഥികളിൽ പാറിടുന്നു...
ഒടുവിലൊടുവിൽ അവയുടെ ചെറു സുഗന്ധം ഓർമ്മയായ്
കരുതിവെച്ചു പടിയിറങ്ങി നീങ്ങുകയായ്...
നീങ്ങുകയായ്.......
ഓഒഓ...ഓഒഓ...ഓഒഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts