പാറിപ്പറക്കൂ കിളി (എബി )
This page was generated on April 27, 2024, 5:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2017 03:46:00.

പാറിപ്പറക്കൂ കിളി...ഇരു ചിറകറിയാതെ
മലനിരകളിൽ മുകിലലകളിൽ ചേക്കേറുവാൻ
അതിരലിയുകയായ് മിഴി വിടരുകയായ്
ആകാശമേ അമ്മയെപ്പോലെ നെറുകയിൽ നുകരൂ....
മേലെ പാറിപ്പറക്കൂ കിളി...ഇരു ചിറകറിയാതെ...

വളർന്നനാൾ നടന്നനാൾ ഒരു നിഴലായ് കൂടെ
ഇരുന്നതാണിളവറിയാതെ ഞാൻ
ചൊടിമലരുകളിൽ സ്വരമണിയുതിരാനായ്
മാറാതെ എന്നോമനേ നിൻ ചാരേ
പാറിപ്പറക്കൂ കിളി...ഇരു ചിറകറിയാതെ...

ഉയർന്നു നീ പറന്നിനി മതിവരുവതിനായി
നിനക്കു ഞാൻ നീലവാനമാവാം...
മണിമലർവനിയിൽ കുറുകുഴലുകളൂതി
മാലാഖമാർ പോരുകില്ലേ കൂടെ....

പാറിപ്പറക്കൂ കിളി...ഇരു ചിറകറിയാതെ
മലനിരകളിൽ മുകിലലകളിൽ ചേക്കേറുവാൻ
അതിരലിയുകയായ് മിഴി വിടരുകയായ്
ആകാശമേ അമ്മയെപ്പോലെ നെറുകയിൽ നുകരൂ....
മേലെ പാറിപ്പറക്കൂ കിളി...ഇരു ചിറകറിയാതെ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts