ഒരു പുഴയരികില്‍ (മുന്തിരിവള്ളികൾ തളിർക്കുമ്പോൾ )
This page was generated on April 19, 2024, 1:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മീന ,മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2016 14:33:35.

ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം....
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ....
ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം....

വീണുമായും നിലാവിൽ...മുകിൽജാലകത്തിനു പിന്നിൽ
ദൂരസാഗരം നോക്കി...ഒരു മൂകതാരാം നില്പൂ....
ഇടവഴിയിൽ ഇലയാൽ മൂടി...മറയുമൊരെൻ കാല്പാടുണ്ടോ
കാണാതേ.....
കാണാതെ കരുതിയ കരിവള തൻ
ചിരികളാ മറവിലുണ്ടോ....
ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം....

ആദ്യലാളനമേൽക്കേ...ഹൃദയാന്തരാളമുലഞ്ഞു...
ആരുടേയോ കിനാവിൽ...ഉടലാകെ മുങ്ങിയലിഞ്ഞു
മറവികളിൽ പനിനീർ തൂകി...കുളിരുമെൻ നെടുവീർപ്പുണ്ടോ
അറിയാതേ....
ഏകാന്തനിശകളിൽ പുനർജ്ജനിക്കും
സ്മൃതികളാ കടവിലുണ്ടോ....

ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം....
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ....
ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts