എന്നും തൊടുവിരൽ (പള്ളിക്കൂടം )
This page was generated on April 16, 2024, 5:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാധരൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 06 2017 07:28:32.

എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നില്പൂ....
എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നില്പൂ....
ഇരുളിന്റെ ഇറയത്തു് ചിരി വിടർത്താറുള്ള
ഏകാന്ത താരവും മാഞ്ഞു....
പിൻനിലാവും കണ്ണടച്ചു...
എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നില്പൂ....

അമ്പിളിക്കളിയോടമാം പിറ
കണ്ടു നിന്ന ആ നാളുകൾ...
അമ്പിളിക്കളിയോടമാം പിറ
കണ്ടു നിന്ന ആ നാളുകൾ...
വന്നതില്ല...ഇനി വരികയില്ല
എന്നറിയും നൊമ്പരം....
ഓർമ്മയിൽ ചേർന്നുരുകവേ
ഓർമ്മയിൽ ചേർന്നുരുകവേ....
(എന്നും തൊടുവിരൽ....)

ഇന്നലെ കിളിവാതിലും ചാരി
ചെന്നു ചേക്കേറി രാപ്പാടിയും...
ഇന്നലെ കിളിവാതിലും ചാരി
ചെന്നു ചേക്കേറി രാപ്പാടിയും...
പാട്ടുമില്ല അമ്മ കൂട്ടുമില്ല
ചങ്കിൽ വിങ്ങും സങ്കടം...
തേങ്ങലായ് ചിറ മുറിയവേ
തേങ്ങലായ് ചിറ മുറിയവേ...
(എന്നും തൊടുവിരൽ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts