ഉണരൂ ഉശിരോടെ (ജെമിനി)
This page was generated on April 28, 2024, 7:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഷാന്‍ റഹ്മാന്‍ ,ഡോ ജിതിൻ ലാൽ വിജയ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 21 2017 11:16:08.

ഓ ഉണരൂ ഉശിരോടേ....ഒന്നുയരൂ ചിറകോടേ
ഓ..വരവായ് പുതുസൂര്യൻ...അങ്ങകലേ മല മേലേ....
ഓ മാറ്റേറും പൊന്നായ് മാറ്റീടാം നമ്മെ
കൂട്ടായി ചേരാം ചെമ്മേ....
പച്ചപ്പൂ ചൂടും സഹ്യന്റെ നാടേ....സ്വപ്നങ്ങളുള്ളിൽ തരൂ...
ഒരേ രവം...ഒരേ നിറം...ഒരാകാശമൊന്നേ മനം
ഇതേ വഴി വരൂ...വരൂ....ആ നാളേയ്ക്കായി നാമൊന്നായി
ഇതാ ഇതാ സ്വാഗതം...ഇതേ വേദി ഒന്നാകുവാൻ....
തിര തിര കനൽത്തിര ഒരാവേശമാവുന്നിതാ....
ഓ...ഓ...ഓ...ഓ...

തുള്ളിത്തുള്ളിച്ചേരും നമ്മൾ തണ്ണീരായ് മാറും
മിന്നാമിന്നി കൂട്ടം പോലെ മണ്ണിൽ പാറീടും
തമ്മിൽ തമ്മിൽ കാണാനായി കണ്ണാടിച്ചില്ലാകും
വേഗക്കൊമ്പത്തൂഞ്ഞാലാടി ലോകം ചുറ്റീടും....
ഓരോ വഴികളിൽ....നേരിൻ നറു തിരിയായ്
ഓ ജെമിനി...ജെമിനി...
ഒരു താരംപോലിവൾ ജെമിനി...ഓ...
ഓ മാറ്റേറും പൊന്നായ് മാറ്റീടാം നമ്മെ
കൂട്ടായി ചേരാം ചെമ്മേ....
പച്ചപ്പൂ ചൂടും സഹ്യന്റെ നാടേ....സ്വപ്നങ്ങളുള്ളിൽ തരൂ...
ഒരേ രവം...ഒരേ നിറം...ഒരാകാശമൊന്നേ മനം
ഇതേ വഴി വരൂ...വരൂ....ആ നാളേയ്ക്കായി നാമൊന്നായി
ഇതാ ഇതാ സ്വാഗതം...ഇതേ വേദി ഒന്നാകുവാൻ....
തിര തിര കനൽത്തിര ഒരാവേശമാവുന്നിതാ....
ഓ...ഓ...ഓ...ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts