ജീവിതം ഒരു (ജെമിനി)
This page was generated on April 27, 2024, 5:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 21 2017 11:38:26.

ജീവിതം ഇതേതോ പാത...യാത്രയിൽ കാണും ചാരെ
കാവൽമാടം ഏതെങ്കിലും നാം....
ഓർത്തിടാതെ ഏതോ തീരം...മാടി മാടി നിൽക്കും ദൂരെ
നോവകറ്റിടാനായ് ആർദ്രമായ്.....
അതു കാണാമെങ്കിലും കാണാതലയുകയാണോ നാം...ഓ...ഓ..
വിളികേൾക്കാ നിഴലിനു പിൻപേ നീങ്ങുകയാണോ നാം...ഓ...ഓ..

ഇരുളിൽ വെളിവായ്...അഴലിൽ തുണയായ്
അരികിൽ കരുതലായ് ആരോ...
കരങ്ങൾ നിവരും തീരങ്ങൾ തെളിയും
താളങ്ങൾ തുടരും....
(ഇരുളിൽ വെളിവായ്....)

ആയുസ്സിൽ നാം ആശയോടെ തേടുമോരോന്നായ്
വാടിവീഴും വീണു മായും ആയിരം പൂക്കൾ..
പൂമരങ്ങളിൽ പൊൻ വസന്തമായ്...പൂ വിടർന്നിടും കായ്കളായിടും...
സ്നേഹദൂതുമായ് ആരൊരാൾ വരും..ആത്മമന്ത്രണം കേട്ടുണർന്നിടും..
അതു കാണാമെങ്കിലും കാണാതലയുകയാണോ നാം...ഓ...ഓ..
വിളികേൾക്കാ നിഴലിനു പിൻപേ നീങ്ങുകയാണോ നാം...ഓ...ഓ..

ജീവിതം ഇതേതോ പാത...യാത്രയിൽ കാണും ചാരെ
കാവൽമാടം ഏതെങ്കിലും നാം....
ഓർത്തിടാതെ ഏതോ തീരം...മാടി മാടി നിൽക്കും ദൂരെ
നോവകറ്റിടാനായ് ആർദ്രമായ്.....
അതു കാണാമെങ്കിലും കാണാതലയുകയാണോ നാം...ഓ...ഓ..
വിളികേൾക്കാ നിഴലിനു പിൻപേ നീങ്ങുകയാണോ നാം...ഓ...ഓ..

ഇരുളിൽ വെളിവായ്...അഴലിൽ തുണയായ്
അരികിൽ കരുതലായ് ആരോ...
കരങ്ങൾ നിവരും തീരങ്ങൾ തെളിയും...
താളങ്ങൾ തുടരും....
(ഇരുളിൽ വെളിവായ്....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts