കണ്ടോ കണ്ടോ [Reprise] (പത്ത് കല്പനകൾ )
This page was generated on April 28, 2024, 4:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍മിഥുൻ ഈശ്വർ ,നിത്യ ബാലഗോപാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2016 16:30:39.

കണ്ടോ കണ്ടോ കണ്ടോ....
മഞ്ഞല നീന്തണ കണ്ടോ....
പനിമലരിതളിൻ ചുണ്ടിൽ....
പുഞ്ചിരി വിരിയണ കണ്ടോ...
(കണ്ടോ കണ്ടോ....)
മഴവിൽ നിറമോ...മലരിന്നഴകോ...
മഴനൂലിഴയോ...മനസ്സിൻ സ്വരമോ....
കണ്ണെത്താ ദൂരത്തു്...കാറ്റെത്താക്കൊമ്പത്തു്
പൊൻതൂവലായ് പൊഴിയാം...ഹോ ഹൊഹൊഹോ...
റ്ററ്റാ രര രാരരാ...റ്ററ്റാ രര രാരരാ..റ്ററ്റാ രര രാരരാ....രരാ...

കണ്ടോ കണ്ടോ കണ്ടോ....
മഞ്ഞല നീന്തണ കണ്ടോ....
പനിമലരിതളിൻ ചുണ്ടിൽ....
പുഞ്ചിരി വിരിയണ കണ്ടോ...

കനവുകളിൽ തേന്മലരോ...
തളിരിതളിൽ ഞാൻ കൈ തൊട്ട്..തൊട്ട് തലോടാം...
കനവുകളിൽ തേന്മലരോ...
തളിരിതളിൽ ഞാൻ കൈ തൊട്ട്..തൊട്ട് തലോടാം...
മഴ പെയ്യുന്ന നേരത്തു് തണലായ്‌ നിൽക്കും
ചെറു തേന്മാവിൻ കൊമ്പത്തു് പോരൂ കൂട്ടായ്
പോകാം നിലാവത്തു്...പൂങ്കാറ്റിൻ ചുണ്ടത്തെ
ചേലൊത്ത പാട്ടും മൂളാം...ഹോ ഹൊഹൊഹോ...
റ്ററ്റാ രര രാരരാ...റ്ററ്റാ രര രാരരാ..റ്ററ്റാ രര രാരരാ....രരാ...

ഹിമഗിരിതൻ നെറുകയിലെ...
ശിഖരികളിൽ..ഞാൻ മിഴി തൊട്ട്...തൊട്ട് പറക്കാം...
ഹിമഗിരിതൻ നെറുകയിലെ...
ശിഖരികളിൽ..ഞാൻ മിഴി തൊട്ട്...തൊട്ട് പറക്കാം...
ഈ പൂവള്ളിക്കുടിലിന്റെ കുളിരും നുകരാം
ചെറുമഞ്ചാടിക്കുന്നിന്റെ മാറിൽ ചായാം...
പോകാം കിനാവത്തു്...പൂമഞ്ചൽ തീർത്തു ഞാൻ
മുകിലിന്റെ ചേലും കാണാം....
റ്ററ്റാ രര രാരരാ...റ്ററ്റാ രര രാരരാ..റ്ററ്റാ രര രാരരാ....രരാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts