പൊന്നിലഞ്ഞിച്ചോട്ടിലെ (മറുപടി )
This page was generated on April 27, 2024, 11:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2016 18:23:08.

പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞു കുഞ്ഞു പൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ....
മാരിമുകിൽക്കൂട്ടിലെ നീലമയിൽപ്പീലിയായ്
കുഞ്ഞുറങ്ങ് പൊന്നുറങ്ങ് ചായുറങ്ങ് നീ.....
ചായുറങ്ങ് നീ....(പൊന്നിലഞ്ഞി....)
പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞു കുഞ്ഞു പൂക്കളിൽ
പൂക്കളിൽ....ചായുറങ്ങ് നീ.....

ചുറ്റിച്ചുറ്റി പറന്നു്...ഉണ്ണിക്കണ്ണിൽ കിനാവു്
മാലാഖമാരിറങ്ങിവന്നോ.....
നിന്നരികിലണഞ്ഞിട്ടു് പാട്ടും മൂളിയിരുന്നോ
പാവ തന്ന് പീപ്പി തന്ന് ഉമ്മ തന്ന് പോയോ
വെള്ളാമ്പലിൻ പൂഞ്ചേല തന്നോ
വെള്ളാമ്പലിൻ പൂഞ്ചേല തന്നോ....
പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞു കുഞ്ഞു പൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ....

പിച്ചപ്പിച്ച നടന്നു്...അമ്മയ്‌ക്കൊപ്പം വളർന്നു്
രാത്തിങ്കൾ പോൽ തെളിഞ്ഞിടേണം....
അമ്മയ്ക്കുള്ളിലാറുകില്ലേ നൊമ്പരങ്ങളാകെ
നിൻ ചൊടിയിൽ അമ്മയല്ലേ പാലമൃതായ് തീർന്നു
നിന്നോർമ്മയിൽ മായാതെ നിന്നു
നിന്നോർമ്മയിൽ വാടാതെ നിന്നു....
പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞു കുഞ്ഞു പൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ....
മാരിമുകിൽക്കൂട്ടിലെ നീലമയിൽപ്പീലിയായ്
കുഞ്ഞുറങ്ങ് പൊന്നുറങ്ങ് ചായുറങ്ങ് നീ.....
ചായുറങ്ങ് നീ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts