മെല്ലെ വന്നുപോയി (മറുപടി )
This page was generated on April 26, 2024, 7:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വർഷ വിനു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2016 18:24:19.

മെല്ലെ വന്നു പോയി....ഒന്നു വന്നു പോയി...
വേനൽ മെല്ലെ വന്നു പോയി....
മഴയും ഇതിലെ വന്നു പോയി....
പിന്നെ നിൻ മറുപടി കേൾക്കവേ
ഞാനുമെന്റെ മൗനവും വിലോലമായ്...
വേനൽ മെല്ലെ വന്നു പോയി....
മഴയും ഇതിലെ വന്നു പോയി....
പിന്നെ നിൻ മറുപടി കേൾക്കവേ
കാത്തുവച്ചതൊന്നു നീ കവർന്നു പോയ്....

മഞ്ഞുവീണരാവിലിന്നു ഞാനുണർന്നുപോയ്
നിന്റെ നെഞ്ചിടിപ്പു പോലുമിന്നറിഞ്ഞുപോയ്
പാതിപൂക്കുമീ വയൽപ്പൂക്കളെന്നപോൽ
നീ മൊഴിഞ്ഞിടാൻ വാക്കു വിങ്ങി നിന്നുവോ....
ഈ നിലാവിലീറനായ പാത പോലവേ
എന്തിനോ...തേടി ഞാൻ....
വേനൽ മെല്ലെ വന്നു പോയി....
മഴയും ഇതിലെ വന്നു പോയി....
പിന്നെ നിൻ മറുപടി കേൾക്കവേ
കാത്തുവച്ചതൊന്നു നീ കവർന്നു പോയ്....

പൊന്നണിഞ്ഞ പോക്കുവെയിലിലാടി നിന്നു ഞാൻ
നിന്റെ പുഞ്ചിരിക്കു മീതെ വന്ന തുമ്പിയായ്...
കാറ്റു വന്നുവോ മുടിച്ചാർത്തുലഞ്ഞുവോ
രാത്രിമുല്ല തൻ മണമോർത്തിരുന്നു ഞാൻ....
രാവിനിന്നൊരോർമ്മകൊണ്ടു മാല ചാർത്തുവാൻ
തിങ്കളോ വന്നു പോയ്....
വേനൽ മെല്ലെ വന്നു പോയി....
മഴയും ഇതിലെ വന്നു പോയി....
പിന്നെ നിൻ മറുപടി കേൾക്കവേ
കാത്തുവച്ചതൊന്നു നീ കവർന്നു പോയ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts