കെസ്സു പാടണ കാറ്റേ (പള്ളിക്കൂടം )
This page was generated on April 27, 2024, 10:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാധരൻ
ഗാനരചനരമേശ്‌ കാവില്‍
ഗായകര്‍ശ്രേയ ജയദീപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 06 2017 07:27:37.

കെസ്സു പാടണ കാറ്റേ കാറ്റേ...
കാറ്റേ നീയൊരു കസ്സവുറുമാലു തരൂ....
കിസ്സ പറയാൻ കൂടെ വരൂ...ഇത്തിരി അത്തർ തരൂ....
അസ്സലൊരു ഇശലും മൂളിക്കൊണ്ടിവനൊപ്പരമുടനേ പോരൂ
ഒപ്പരം ഉടനെ പോരൂ.....
കെസ്സു പാടണ കാറ്റേ നീയൊരു കസ്സവുറുമാലു തരൂ....
കിസ്സ പറയാൻ കൂടെ വരൂ...ഇത്തിരി അത്തർ തരൂ....

മൈലാഞ്ചിക്കൈ നീ തൊട്ടൂ...മഞ്ഞളരച്ചതു തേച്ചൂ
മൈലാഞ്ചിക്കൈ നീ തൊട്ടൂ...മഞ്ഞളരച്ചതു തേച്ചൂ...
മനസ്സു നിറയാൻ എങ്ങും നീയാ പൂമണമെത്തിച്ചു
മനസ്സു നിറയാൻ എങ്ങും നീയാ പൂമണമെത്തിച്ചു...
പൂമണം എത്തിച്ചു.....
കെസ്സു പാടണ കാറ്റേ നീയൊരു കസ്സവുറുമാലു തരൂ....
കിസ്സ പറയാൻ കൂടെ വരൂ...ഇത്തിരി അത്തർ തരൂ....

മുക്കുറ്റിക്കൊരു മുത്തം നീട്ടി മുല്ലപ്പൂവൊടു ചേർത്തി
മുക്കുറ്റിക്കൊരു മുത്തം നീട്ടി മുല്ലപ്പൂവൊടു ചേർത്തി....
പത്തരമാറ്റൊളി കൂടും മുത്തൊരു മന്ദാരത്തിനു ചാർത്തി
പത്തരമാറ്റൊളി കൂടും മുത്തൊരു മന്ദാരത്തിനു ചാർത്തി...
മന്ദാരത്തിനു ചാർത്തി....

കെസ്സു പാടണ കാറ്റേ നീയൊരു കസ്സവുറുമാലു തരൂ....
കിസ്സ പറയാൻ കൂടെ വരൂ...ഇത്തിരി അത്തർ തരൂ....
അസ്സലൊരു ഇശലും മൂളിക്കൊണ്ടിവനൊപ്പരമുടനേ പോരൂ
ഒപ്പരം ഉടനെ പോരൂ.....
കെസ്സു പാടണ കാറ്റേ നീയൊരു കസ്സവുറുമാലു തരൂ....
കിസ്സ പറയാൻ കൂടെ വരൂ...ഇത്തിരി അത്തർ തരൂ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts