പാരുടയ മറിയമേ (കട്ടപ്പനയിലെ ഋതിക് റോഷൻ )
This page was generated on April 30, 2024, 8:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംനാദിര്‍ഷാ
ഗാനരചനസന്തോഷ് വര്‍മ്മ ,നാദിര്‍ഷാ
ഗായകര്‍റിമി ടോമി ,വൈക്കം വിജയലക്ഷ്മി
രാഗംആഭോഗി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2016 15:45:45.
പാരുടയ മറിയമേ മിശിഹായേ തുണയ്ക്കേണേ
ആൺ പെൺകൾ സന്ധിപ്പതാദി തൊട്ടീ മണ്ണിൽ
ആലാഹ നായൻ ഹിതത്താൽ
മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിയ്ക്കണം
ഈ വാഴ്‌വിൽ നീളേയും നിങ്ങൾ

കണ്ടില്ലേ കർപ്പൂരപ്പന്തലില്
ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂരപ്പന്തലില്
പുഞ്ചിരിച്ച് പുത്തനൊളി പരത്തി
അഞ്ജനവും കസ്തൂരിയും നിരത്തി
ചമയിച്ചു നല്ല ചന്തം വരുത്തി
വെള്ളയും കരിമ്പടവും വിരുത്തി
പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി
വന്ന ജനമെല്ലാരും ചൊല്ലുന്നു
മണ്ണിലില്ലിങ്ങനെ ചേലുള്ള മറ്റൊരുത്തി

വന്നല്ലോ…കണ്ടില്ലേ..
കണ്ടില്ലേ കർപ്പൂരപ്പന്തലില്
ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂരപ്പന്തലില്
പുഞ്ചിരിച്ച് പുത്തനൊളി പരത്തി

എന്തിനായി മങ്കമാർക്ക്
ചെന്താമരക്കൈപ്പടം മൂടുന്നു
മൈലാഞ്ചി ..ചൊല്ല് തോഴീ മൈലാഞ്ചി
ഹവ്വ പണ്ട് ചെയ്ത പാപം
തീരാനീശോ കൽപ്പിച്ചു തന്നതീ മൈലാഞ്ചി..
കേള് തോഴീ മൈലാഞ്ചി

കുറകൾ സകലമകലുവതിന്
അണിയണമിതു തരുണികൾ
മാർത്തോമൻ വഴിയുടെ മഹിമകൾ ഒഴുകീ..
പാൽച്ചോറും കഴിച്ചിച്ചു പതിവുകൾ നടത്തി..
കൊണ്ടാടുമ്പോൾ മാലോകരും
പ്രാർത്ഥിച്ചു കൂടണം തെറ്റ് കുറ്റം പൊറുത്ത്

വന്നല്ലോ…കണ്ടില്ലേ..
അന്നമ്മേ നീയെന്താടി പെങ്കൊച്ചേ
കുന്തം പോലെ ചിന്തിച്ചു നിക്കണത്
ഇല്ലമ്മേ ഒന്നുമില്ലമ്മച്ചിയേ
ചുമ്മാതങ്ങു ചിന്തിച്ചു നിന്നതാണേ
ഇങ്ങനെ ഞാൻ ചിന്തിച്ചു നിന്നിട്ടാടീ
കെട്ടും മുൻപേ കൊച്ചേ നിന്നെ പെറ്റത്
അക്കാലമിതല്ലല്ലോ പൊന്നമ്മച്ചീ
ബുദ്ധിയുള്ള പെണ്ണുങ്ങളാ ഞങ്ങള്
പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും
പച്ചമാങ്ങാ തീറ്റിച്ചാണുങ്ങൾ മുങ്ങുമെടീ
എന്റമ്മേ …അന്നമ്മേ ..

നാളെയാണ് പെൺകൊടിയ്ക്ക്
കന്തീശരിൻ ഈശൻ വിധിച്ചത്
പൂത്താലി ..മിന്നുമണി പൂത്താലി
മന്ത്രകോടി നൂറ്റ നൂലിൽ
നല്ലോരേഴുനൂലു പിരിച്ചതിൽ പൂത്താലി
കൊരുക്കണം പൂത്താലീ…
നട നട നട നടവിളികളതിടവഴികളിൽ ഉയരവേ
വാഴ്ത്തീടാം നന്ദി ചൊല്ലി ഉലകുടയവനെ…
വാഴ്ത്തേണം മറിയത്തിൻ കനിവിനെ ഉടനെ..
വാഴ് വിൽ നീളെ ഒന്നായ് വാഴാൻ
സന്തതി സൽഗതി ആദികൾ കൈവരുവാൻ

കണ്ടില്ലേ കർപ്പൂരപ്പന്തലില്
ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂരപ്പന്തലില്
പുഞ്ചിരിച്ച് പുത്തനൊളി പരത്തി
അഞ്ജനവും കസ്തൂരിയും നിരത്തി
ചമയിച്ചു നല്ല ചന്തം വരുത്തി
വെള്ളയും കരിമ്പടവും വിരുത്തി
പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി
വന്ന ജനമെല്ലാരും ചൊല്ലുന്നു
മണ്ണിലില്ലിങ്ങനെ ചേലുള്ള മറ്റൊരുത്തി

ആൺ പെൺകൾ സന്ധിപ്പതാദി തൊട്ടീ മണ്ണിൽ
ആലാഹ നായൻ ഹിതത്താൽ
മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിയ്ക്കണം
ഈ വാഴ്‌വിൽ നീളേയും നിങ്ങൾ
ആൺ പെൺകൾ സന്ധിപ്പതാദി തൊട്ടീ മണ്ണിൽ
ആലാഹ നായൻ ഹിതത്താൽ
മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിയ്ക്കണം
ഈ വാഴ്‌വിൽ നീളേയും നിങ്ങൾ 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts