പമ്മി പമ്മി (കോലു മിട്ടായി )
This page was generated on April 27, 2024, 5:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശ്രീരാജ് സഹജൻ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ശ്രേയ ജയദീപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2017 08:31:15.

പമ്മിപ്പമ്മി പായും കുഞ്ഞിപ്പൂമ്പാറ്റേ
മഞ്ഞത്തെച്ചിപ്പൂവിനെ കാണാൻ പോകുന്നോ....
ഓമൽ കിന്നാരം പൂവിൻ കാതിൽ ചൊല്ലാനോ
കരിവരിവണ്ടും കാറ്റും കേൾക്കാതെ....
(പമ്മിപ്പമ്മി പായും....)

കിണുങ്ങീ...കുണുങ്ങീ...
ചിറകാട്ടി പുതു പൂവിന്നരികേ
വരവേ...ചെറുനാണം എന്തേ
ചിങ്കാരി പൂമ്പാറ്റേ ഒന്നും ചൊല്ലീടാതെ
എന്തേ...നീ നിന്നില്ലേ മലർച്ചില്ലയിൽ
തെമ്മാടി പൂവണ്ടോ...വന്നു...
അന്നേരത്തു് നിന്നെ കണ്ടയ്യയ്യോ മുഖം മാറിയോ....

പതിയേ...പതിയേ...
ഒരുനാളിൽ മൊഴിയോതി മലരോ...
ചിരിയാൽ മറുവാക്കും ചൊല്ലി
കണ്ണാടിക്കിണ്ണത്തിൽ തന്നു പൂന്തേൻകിണ്ണം
നിന്നു...ഇഷ്ടത്തോടെ ഇളം പൂവതാ....
ചങ്ങാതി പൂമ്പാറ്റേ...പൂവും നിന്റേതായേ
വണ്ടോ...എങ്ങോ പോയേ നിറഞ്ഞാടു നീ...

പമ്മിപ്പമ്മി പായും കുഞ്ഞിപ്പൂമ്പാറ്റേ
മഞ്ഞത്തെച്ചിപ്പൂവിനെ കാണാൻ പോകുന്നോ....
ഓമൽ കിന്നാരം പൂവിൻ കാതിൽ ചൊല്ലാനോ
കരിവരിവണ്ടും കാറ്റും കേൾക്കാതെ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts