ചിൽ ചിഞ്ചിലമായ് (തോപ്പിൽ ജോപ്പൻ )
This page was generated on May 3, 2024, 11:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാസാഗര്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2016 10:02:30.

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ...
കാറ്റല ചിന്നിയ പൂമഴ നീ....
കണ്ണിനു കണ്ണിനു വെൺമഴ നീ...
കാതിനു കാതിനു തേന്മഴ നീ എന്നുമേ....
ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ...

അക്കരെ നിന്നു പറന്നുവരുന്നൊരു മാലാഖ നീ
ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ....
വിണ്ണിലെമേഘമലിഞ്ഞു വിളമ്പിയ നീർത്തുള്ളി നീ
മണ്ണിലുമെന്നിലുമിന്നു തുളുമ്പിയ നീർധാര നീ....
എപ്പൊഴും നെഞ്ചിലെ തളിരോർമ്മ നീയല്ലേ
ഉം...എപ്പൊഴും മാറിലെ കനിവായി നീയില്ലേ....
നിൻ കിങ്ങിണികൾ മൊഞ്ചണിയും കൊഞ്ചലുകൾ
ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ...

മാലകളായിളമേനി പൊതിഞ്ഞൊരു പൂക്കാരി നീ
മാനസവീണയിൽ ഉമ്മ തരുന്നൊരു പാട്ടാണു നീ....
ഉള്ളിലുരുമ്മിയുരുമ്മിയിരുന്നൊരു പ്രാവാണു നീ
തൂവലുകൊണ്ടുതലോടുമെനിക്കൊരു കൂട്ടാണു നീ.....
വന്നിതാ വന്നിതാ കുളിർചന്തമോടെ നീ
തന്നിതാ തന്നിതാ കുളിർകാലമേറെ നീ.....
എൻ ഓർമ്മകളിൽ മർമ്മരമായ് നിൻ ചിരികൾ...

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ...
കാറ്റല ചിന്നിയ പൂമഴ നീ....
കണ്ണിനു കണ്ണിനു വെൺമഴ നീ...
കാതിനു കാതിനു തേന്മഴ നീ എന്നുമേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts