പയ്യെ വീശും കാറ്റിൽ (ആനന്ദം )
This page was generated on April 27, 2024, 1:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസച്ചിൻ വാരിയർ
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍അശ്വിൻ ഗോപകുമാർ ,സ്നേഹ വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2017 08:42:50.



പയ്യെ വീശും കാറ്റിൽ
കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ....
കണ്ണേ കണ്ടാൽ നിന്നെ
മിണ്ടീടുന്നേ നെഞ്ചം താനേ...
മനസ്സുകളാൽ നാം പോകും ദൂരം....
ഇതുവരെയും ഞാൻ കാണാദൂരം....

പതിവുകളായെന്നും പ്രഭാതങ്ങൾ നിൻ
ചുവടുകളേ...തുടരും നേരവും
ചെറിയൊരു കൈ തലോടൽ പോലവേ...
നടന്നു നീങ്ങുന്നു നീയും....
പുതുമകളായ് മുന്നിൽ തെളിഞ്ഞീടുമീ
വഴികളിലായ് ഇനി പോയീടേണം
നിഴലുകളായ് നടന്നു ചേർന്നിടും പോലെ
തണൽ താഴെ ഇതാ...
മനസ്സുകളാൽ നാം പോകും ദൂരം....
ഇതുവരെയും ഞാൻ കാണാദൂരം....

എന്നിൽ...ഈ നിറമഴത്തുള്ളികൾ
പെയ്യും...നിൻ ചിരിമഴ തെന്നലായ്....
കുളിരിലായ് വന്നു മെല്ലെ
പൊതിയും നീയാം പകൽ....
പയ്യെ വീശും കാറ്റിൽ
കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ
കണ്ണേ കണ്ടാൽ നിന്നെ
മിണ്ടീടുന്നേ നെഞ്ചം താനേ...
മനസ്സുകളാൽ നാം പോകും ദൂരം....
ഇതുവരെയും ഞാൻ കാണാദൂരം....

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts